---
title: "നന്തി ടൗണില്‍ ഒരു സബ്ബ് സെന്റര്‍"
english_title: "A sub center in Nandi Town"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/177982/a-sub-center-in-nandi-town"
published_at: "2024-01-19T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa359ebd64b_ATTACH_DAYA.jpg"
keywords: []
---

# നന്തി ടൗണില്‍ ഒരു സബ്ബ് സെന്റര്‍

> **Lead Summary:**  നന്തി ബസാര്‍:നൂറുക്കണക്കിന് കിടപ്പ് രോഗികള്‍ക്ക് ആശ്വാസമായ തിക്കോടി ദയ സ്‌നേഹതീരം പാലീയെറ്റീവ് കെയറും.ക്ഷേമ പ്രവര്‍ത്തന രംഗത്തെ കര്‍മ്മനിരതരായ കടലൂര്‍ സാന്ത്വനം കുവൈത്തുമായി ചേര്‍ന്ന് നന്തി ടൗണില്‍ ഒരു സബ്ബ് സെന്റര്‍ ഓഫീസ് ജില്ല പഞ്ചായത്ത് മെമ്പര്‍ വി.പി.ദുല്‍ഖിഫില്‍ ഉല്‍ഘാടനം ചെയ്തു.

## Article Content

 നന്തി ബസാര്‍:നൂറുക്കണക്കിന് കിടപ്പ് രോഗികള്‍ക്ക് ആശ്വാസമായ തിക്കോടി ദയ സ്‌നേഹതീരം പാലീയെറ്റീവ് കെയറും.ക്ഷേമ പ്രവര്‍ത്തന രംഗത്തെ കര്‍മ്മനിരതരായ കടലൂര്‍ സാന്ത്വനം കുവൈത്തുമായി ചേര്‍ന്ന് നന്തി ടൗണില്‍ ഒരു സബ്ബ് സെന്റര്‍ ഓഫീസ് ജില്ല പഞ്ചായത്ത് മെമ്പര്‍ വി.പി.ദുല്‍ഖിഫില്‍ ഉല്‍ഘാടനം ചെയ്തു.

പൊന്നംകണ്ടി സക്കരിയ്യ അദ്ധ്യക്ഷനായി. ടി.വി.അബ്ദുല്‍ ഗഫൂര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ബ്ലോക്ക്‌മെമ്പര്‍ സുഹറഖാദര്‍ ,വാര്‍ഡ് മെമ്പര്‍മാരായ എം കെ .മോഹനന്‍, പി.പി.കരീം, എ.വി.ഉസ് ന, റഫീഖ് പുത്തലത്ത്, എന്നിവരും ദയ ചെയര്‍മാന്‍. പുതുവോത്ത് ദാമോധരന്‍, സംസാരിച്ചു.കൊവ്വുമ്മല്‍ ബഷീര്‍ സ്വാഗതവും, കമ്മടത്തില്‍ കബീര്‍ നന്ദിയും പറഞ്ഞു.

സൗജന്യ മെഡിക്കല്‍ പരിശോധനയും നടത്തി.പാലിയെറ്റീവ് പരിശീലകന്‍ കരീം വാഴക്കാട് ക്ലാസ്സെടുത്തു
News Content:

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/177982/a-sub-center-in-nandi-town)