---
title: "കെ.എസ്.എസ്.പി.യു. താമരശ്ശേരി സൗത്ത് യൂനിറ്റ് സമ്മേളനം"
english_title: "K.S.S.P.U. Thamarassery South Unit Conference"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/177900/ksspu-thamarassery-south-unit-conference"
published_at: "2024-01-19T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa08783be35_ATTACH_THAMARASERI.jpg"
keywords: []
---

# കെ.എസ്.എസ്.പി.യു. താമരശ്ശേരി സൗത്ത് യൂനിറ്റ് സമ്മേളനം

> **Lead Summary:**  താമരശ്ശേരി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് യൂനിയന്‍ താമരശ്ശേരി സൗത്ത് യൂനിറ്റ് സമ്മേളനം ജില്ല കമ്മറ്റി അംഗം പി.സി.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് പി.ഗണേശന്‍ പിള്ള അധ്യക്ഷത വഹിച്ചു.

## Article Content

 താമരശ്ശേരി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് യൂനിയന്‍ താമരശ്ശേരി സൗത്ത് യൂനിറ്റ് സമ്മേളനം ജില്ല കമ്മറ്റി അംഗം പി.സി.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് പി.ഗണേശന്‍ പിള്ള അധ്യക്ഷത വഹിച്ചു.

ടി.കെ.തങ്കപ്പന്‍, വി.കെ.രത്‌നമ്മ, എ.എം.അബ്ബാസ്, എം.എല്‍.ജോസഫ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. സെക്രട്ടറി കെ.നാരായണന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ കെ.ഗോപിനാഥന്‍ വരവുചെലവു കണക്കും അവതരിപ്പിച്ചു. കെ.ശ്രീനിവാസന്‍ സ്വാഗതവും കെ.എം.നളിനാക്ഷി നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി പി.ഗണേശന്‍ പിള്ള (പ്രസി:), കെ.നാരായണന്‍ (സെക്രട്ടറി), കെ.രാധാകൃഷ്ണന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/177900/ksspu-thamarassery-south-unit-conference)