---
title: "തെങ്ങില്‍ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി"
english_title: "A man trapped in a coconut tree was rescued"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/177771/a-man-trapped-in-a-coconut-tree-was-rescued"
published_at: "2024-01-18T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a9287ae173d_ATTACH_MOOLAD.jpg"
keywords: []
---

# തെങ്ങില്‍ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

> **Lead Summary:** നന്തി: ഇന്ന് ഉച്ചയോടെ നന്തി മുത്താഴം ബീച്ചിനടുത്ത് തെങ്ങില്‍ കയറിയ തൊഴിലാളിയായ ബാലന്‍ കാറിലകണ്ടി കോളനി, മൂലാട് ഇദ്ദേഹം തെങ്ങില്‍ കയറാന്‍ ഉപയോഗിക്കുന്ന മിഷ്യനില്‍ കാലു കുടുങ്ങി ഇറങ്ങാന്‍ പറ്റാത്താവുകയും ചെയ്തു.

## Article Content

നന്തി: ഇന്ന് ഉച്ചയോടെ നന്തി മുത്താഴം ബീച്ചിനടുത്ത് തെങ്ങില്‍ കയറിയ തൊഴിലാളിയായ ബാലന്‍ കാറിലകണ്ടി കോളനി, മൂലാട് ഇദ്ദേഹം തെങ്ങില്‍ കയറാന്‍ ഉപയോഗിക്കുന്ന മിഷ്യനില്‍ കാലു കുടുങ്ങി ഇറങ്ങാന്‍ പറ്റാത്താവുകയും ചെയ്തു.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തി റോപ്പിന്റെയും നെറ്റിന്റെയും സഹായത്തോടുകൂടി ഇദ്ദേഹത്തെ സുരക്ഷിതമായി താഴെ എത്തിക്കുകയും ചെയ്തു.

സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. ശരത്തിന്റെ നേതൃത്വത്തില്‍ ഗ്രേഡ് ASTO  പി.കെ. ബാബു, FRO  മാരായ ജിനീഷ് കുമാര്‍, എസ്. അരുണ്‍, അനൂപ്, ബബീഷ്, നിതിന്‍ രാജ്, റഷീദ്, ഹോംഗാര്‍ഡുമാരായ സോമരാജ്, ബാലന്‍, സുജിത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/177771/a-man-trapped-in-a-coconut-tree-was-rescued)