---
title: "മെഡല്‍ കരസ്ഥമാക്കി ഹിഷാം ഇസ്മായില്‍"
english_title: "Hisham Ismail won the medal"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/177717/hisham-ismail-won-the-medal"
published_at: "2024-01-18T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8e7b1e09ab_ATTACH_THSS.jpg"
keywords: []
---

# മെഡല്‍ കരസ്ഥമാക്കി ഹിഷാം ഇസ്മായില്‍

> **Lead Summary:** നന്തി ബസാര്‍: നെടുമങ്ങാട് ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ ആതിഥേയത്വത്തില്‍ കേരള സര്‍വകലാശാല സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന 39ാമത് സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായിക മേളയില്‍ സീനിയര്‍ ബോയ്‌സ് ജാവലിന്‍ ത്രോയില്‍ വെള്ളി മെഡലും ഷോട്പുട് ഇനത്തില്‍ വെങ്കല മെഡലും കരസ്ഥമാക്കിയ ഹിഷാം ഇസ്മായില്‍.

## Article Content

നന്തി ബസാര്‍: നെടുമങ്ങാട് ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ ആതിഥേയത്വത്തില്‍ കേരള സര്‍വകലാശാല സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന 39ാമത് സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായിക മേളയില്‍ സീനിയര്‍ ബോയ്‌സ് ജാവലിന്‍ ത്രോയില്‍ വെള്ളി മെഡലും ഷോട്പുട് ഇനത്തില്‍ വെങ്കല മെഡലും കരസ്ഥമാക്കിയ ഹിഷാം ഇസ്മായില്‍.

കഴിഞ്ഞ വര്‍ഷം മലപ്പുറം കുറ്റിപ്പുറം വെച്ച് നടന്ന സംസ്ഥാന തല കായിക മേളയില്‍ 4 ഇനത്തില്‍ പങ്കെടുത്തിരുന്ന ഹിഷാം തന്റെ കൈക്കുണ്ടായ പരുക്കിനെ മറികടന്ന് ജാവലിന്‍ ത്രോയില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയിരുന്നു.

കോഴിക്കോട് ജില്ലയിലെ പയ്യോളി ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹിഷാം നന്തി ബസാറിനടുത്ത നാരങ്ങോളികുളം പുതുക്കുടി ഇസ്മായീലിന്റെയും ഷെഫീനയുടെയും മകനാണ്. 

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/177717/hisham-ismail-won-the-medal)