---
title: "ഡിവൈഎഫ്‌ഐ യുവതി സബ് കമ്മറ്റി കൊയിലാണ്ടി വര്‍ണ്ണ പതിപ്പ് സംഘടിപ്പിച്ചു"
english_title: "DYFI Yuvathy  Sub-Committee Koilandi organized the  Varna Pathip"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/177695/dyfi-yuvathy-sub-committee-koilandi-organized-the-varna-pathip"
published_at: "2024-01-18T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8dbbea01b9_ATTACH_DYFI.jpg"
keywords: []
---

# ഡിവൈഎഫ്‌ഐ യുവതി സബ് കമ്മറ്റി കൊയിലാണ്ടി വര്‍ണ്ണ പതിപ്പ് സംഘടിപ്പിച്ചു

> **Lead Summary:** കൊയിലാണ്ടി: റെയില്‍വേ യാത്രാദുരിതത്തിനും, കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ മനുഷ്യച്ചങ്ങല 2024 ജനുവരി 20 കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ, പ്രചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ കൊയിലാണ്ടി യുവതി സബ് കമ്മറ്റി നേതൃത്വത്തില്‍ വര്‍ണ്ണ പതിപ്പ് സംഘടിപ്പിച്ചു.

## Article Content

കൊയിലാണ്ടി: റെയില്‍വേ യാത്രാദുരിതത്തിനും, കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ മനുഷ്യച്ചങ്ങല 2024 ജനുവരി 20 കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ, പ്രചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ കൊയിലാണ്ടി യുവതി സബ് കമ്മറ്റി നേതൃത്വത്തില്‍ വര്‍ണ്ണ പതിപ്പ് സംഘടിപ്പിച്ചു.

ഫ്‌ളാഷ് മോബ്, വിളംബര ജാഥ, ഐക്യദാര്‍ഡ്യ ഒപ്പ് ശേഖരണം എന്നിവ നടത്തി. ഡി.വൈ.എഫ്.ഐ ജില്ലാകമ്മറ്റി അംഗം പി.എം അജഷ ഉദ്ഘാടനം ചെയ്തു. പി.വി. അനുഷ സ്വാഗതവും കീര്‍ത്തന അധ്യക്ഷതയും വഹിച്ചു. സ്വാതി, ആഗ്‌നസ്, ദേവനന്ദ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/177695/dyfi-yuvathy-sub-committee-koilandi-organized-the-varna-pathip)