---
title: " പ്രതിഷേധകൂട്ടായ്മ നടത്തി"
english_title: "A protest rally was held"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/177666/a-protest-rally-was-held"
published_at: "2024-01-18T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8cbb13b34d_ATTACH_PRATHISHEDHA_KOOTTAYMA.jpg"
keywords: []
---

#  പ്രതിഷേധകൂട്ടായ്മ നടത്തി

> **Lead Summary:** കൊയിലാണ്ടി: തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ കാട്ടുന്ന അനീതിക്കെതിരെ ജനുവരി 24 ന് ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്സ് ലീഗ് നടത്തുന്ന സെക്രട്ടറിയേറ്റ് സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെമുഴുവന്‍ തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രതിഷേധകൂട്ടായ്മ നടത്തി.

## Article Content

കൊയിലാണ്ടി: തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ കാട്ടുന്ന അനീതിക്കെതിരെ ജനുവരി 24 ന് ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്സ് ലീഗ് നടത്തുന്ന സെക്രട്ടറിയേറ്റ് സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെമുഴുവന്‍ തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രതിഷേധകൂട്ടായ്മ നടത്തി.

ഇതിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയ്ക്കു മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു.

തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ബജറ്റിലൂടെ പ്രഖ്യാപിച്ച ഫണ്ട് തിരിച്ച് പിടിച്ച് തദ്ധേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്ന പിണറായി സര്‍ക്കാറിന്റെ നയം തിരുത്തണമെന്നും തദ്ധേശ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട ഫണ്ടുകള്‍ സര്‍ക്കാര്‍ യഥാസമയം നല്‍കണമെന്നും ടി.ടി. ഇസ്മയില്‍ ആവശ്യപ്പെട്ടു.

ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്സ് ലീഗ് കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി വി.പി.ഇബ്രാഹിം കുട്ടി അദ്ധ്യക്ഷനായി. എ.അസീസ്, ഫാസില്‍ നടേരി, എം.അഷറഫ്, വി.എം.ബഷീര്‍, കെ.ടി.വി.റഹ്‌മത്ത്, ബാസിത്ത് മിന്നത്ത്, ഹാഷിം വലിയമങ്ങാട്, സലാം ഓടക്കല്‍ എന്നിവര്‍ സംസാരിച്ചു. കെ.എം.നജീബ് സ്വാഗതവും വി.വി. ഫക്രുദ്ധീന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/177666/a-protest-rally-was-held)