---
title: " അനുമോദനവും പ്രതിഭകള്‍ക്ക് സ്വീകരണവും"
english_title: "Appreciation and welcome to talents"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/177411/appreciation-and-welcome-to-talents"
published_at: "2024-01-17T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a78cd38e55f_attach_jameela.jpg"
keywords: []
---

#  അനുമോദനവും പ്രതിഭകള്‍ക്ക് സ്വീകരണവും

> **Lead Summary:** ജില്ലയിലെ മികച്ച സ്‌കൂള്‍ പി.ടി.എ ക്കുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അവാര്‍ഡ് നേടിയ ആന്തട്ട ഗവ.യു.പി. സ്‌കൂളിന് അരങ്ങാടത്ത് പൗരാവലിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണവും അനുമോദന സായാഹ്നവും സംഘടിപ്പിച്ചു. കാനത്തില്‍ ജമീല എം.എല്‍.എ പൗരാവലിയുടെ ഉപഹാരം സമ്മാനിച്ചു.

## Article Content

ജില്ലയിലെ മികച്ച സ്‌കൂള്‍ പി.ടി.എ ക്കുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അവാര്‍ഡ് നേടിയ ആന്തട്ട ഗവ.യു.പി. സ്‌കൂളിന് അരങ്ങാടത്ത് പൗരാവലിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണവും അനുമോദന സായാഹ്നവും സംഘടിപ്പിച്ചു. കാനത്തില്‍ ജമീല എം.എല്‍.എ പൗരാവലിയുടെ ഉപഹാരം സമ്മാനിച്ചു.

പി.ടി.എ പ്രസിഡണ്ട് എ. ഹരിദാസ്, ഹെഡ്മാസ്റ്റര്‍ എം.ജി. ബല്‍രാജ് എന്നിവര്‍ ചേര്‍ന്ന് ഉപഹാരം ഏറ്റുവാങ്ങി. സ്‌കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി എന്നിവയും പി.ടി.എക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. സ്വീകരണ ഘോഷയാത്രയില്‍ നൂറുകണക്കിന് ബഹുജനങ്ങളും നാടന്‍ കലാരൂപങ്ങളും അണിനിരന്നു.

ഉപജില്ലാ, ജില്ലാ, സംസ്ഥാന ദേശീയ തലങ്ങളില്‍ മികവു തെളിയിച്ച 80ലധികം കുട്ടികള്‍ക്കുള്ള പ്രതിഭാ പുരസ്‌കാര വിതരണവും നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വേണു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ.പി. ഗിരീഷ്‌കുമാര്‍, ബ്ലോക്ക് പഞ്ചവായത്ത് അംഗം ഇ.കെ. ജുബീഷ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു മുതിരക്കണ്ടത്തില്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുധ കാവുങ്കല്‍പൊയില്‍, പി. സുധ, കൊയിലാണ്ടി നഗരസഭാ കൗണ്‍സിലര്‍മാരായ വൈശാഖ്, ബബിത, പൂര്‍വ്വവിദ്യാര്‍ത്ഥി ഫോറം പ്രസിഡണ്ട് എ. സോമശേഖരന്‍, പൂര്‍വാധ്യാപക പ്രതിനിധി കെ.രവി എന്നിവര്‍ വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്കുള്ള ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.

സംഘാടക സമിതി ചെയര്‍മാന്‍ എം.കെ. വേലായുധന്‍ സ്വാഗതവും കണ്‍വീനര്‍ മധു കിഴക്കയില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/177411/appreciation-and-welcome-to-talents)