---
title: "ലയവിന്ന്യാസത്തിന്റെ നാദപഞ്ചമം ഒരുക്കി "
english_title: "Nadapancham of Layavinnyasa was prepared"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/177288/nadapancham-of-layavinnyasa-was-prepared"
published_at: "2024-01-16T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a6b35982192_ATTACH_NADAM.jpg"
keywords: []
---

# ലയവിന്ന്യാസത്തിന്റെ നാദപഞ്ചമം ഒരുക്കി 

> **Lead Summary:**  ചേമഞ്ചേരി: കര്‍ണാട്ടിക്-ഹിന്ദുസ്ഥാനി തുകല്‍ വാദ്യങ്ങളുടെ മേളഅകമ്പടിയില്‍ ദക്ഷിണേന്ത്യന്‍ സുഷിരവാദ്യമായ കുഴലില്‍ നിന്ന് ഉതിര്‍ന്ന രാഗമാലിക തീര്‍ത്ത നാദപഞ്ചമം ആസ്വാദകഹൃദയം നിറച്ച് അനുഭൂതി പകര്‍ന്നു.

## Article Content

 ചേമഞ്ചേരി: കര്‍ണാട്ടിക്-ഹിന്ദുസ്ഥാനി തുകല്‍ വാദ്യങ്ങളുടെ മേളഅകമ്പടിയില്‍ ദക്ഷിണേന്ത്യന്‍ സുഷിരവാദ്യമായ കുഴലില്‍ നിന്ന് ഉതിര്‍ന്ന രാഗമാലിക തീര്‍ത്ത നാദപഞ്ചമം ആസ്വാദകഹൃദയം നിറച്ച് അനുഭൂതി പകര്‍ന്നു.

ശ്രീകുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഒരുക്കിയ നാദപഞ്ചമം ഹംസധ്വനി രാഗത്തില്‍ ആദി താളത്തില്‍ ചിട്ടപ്പെടുത്തിയ 'വാതാപി ഗണപതിമ്' കീര്‍ത്തനത്തില്‍ തുടങ്ങി മധ്യമാവതിയിലെ മംഗളകീര്‍ത്തനം വായിച്ച് തനിയാവര്‍ത്തനത്തില്‍ സമാപിപ്പിക്കുകയായിയുന്നു.

അശോകന്‍ തലക്കുളത്തൂര്‍-നാദ സ്വരം, ലാലുപൂക്കാട് -മൃദംഗം, രാമന്‍നമ്പൂതിരി കുന്നകൊടി-ഘടം, പ്രകാശ് നന്മണ്ട-ഗഞ്ചിറ, പ്രഭാകരന്‍ ആറാഞ്ചേരി-തബല വാദനം നടത്തി.

ശിവദാസ്‌ചെമഞ്ചേരി ഏകോപനം നിര്‍വഹിച്ചു.വൈകീട്ട് സരസ്വതിദേവീ മണ്ഡപത്തില്‍ കേരളകലാമണ്ഡലം പുരസ്‌കാരം നേടിയ മുച്ചുകുന്ന് പദ്മനാഭനും സംഘവും രാമാനുജിതം ഓട്ടന്‍തുള്ളലും കേരള സ്സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ ശ്രീഹരിവിനോദ് തായമ്പകയും അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/177288/nadapancham-of-layavinnyasa-was-prepared)