---
title: "അന്‍പേ അഭയം സാമ്പത്തിക നിധി സമാഹരിച്ചു"
english_title: "Anpe Abhayam financial colection "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/177255/anpe-abhayam-financial-colection"
published_at: "2024-01-16T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a69ccfa6f4e_ATTACH_ANPEE.jpg"
keywords: []
---

# അന്‍പേ അഭയം സാമ്പത്തിക നിധി സമാഹരിച്ചു

> **Lead Summary:**  കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷമായി ചേമഞ്ചേരിയില്‍ ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന അഭയത്തിന് വേണ്ടി വര്‍ഷത്തില്‍ നടത്തി വരാറുള്ള ഏകദിന സാമ്പത്തിക സമാഹരണം അന്‍പേ അഭയത്തിലൂടെ ഇരുപത് വാര്‍ഡുകളില്‍ നിന്നും കലക്ട് ചെയ്ത തുക പന്തലായതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.ബാബുരാജ് അഭയം പ്രസിഡണ്ട് ശ്രീ എം.സി മമ്മദ് കോയക്ക് കൈമാറി.

## Article Content

 കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷമായി ചേമഞ്ചേരിയില്‍ ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന അഭയത്തിന് വേണ്ടി വര്‍ഷത്തില്‍ നടത്തി വരാറുള്ള ഏകദിന സാമ്പത്തിക സമാഹരണം അന്‍പേ അഭയത്തിലൂടെ ഇരുപത് വാര്‍ഡുകളില്‍ നിന്നും കലക്ട് ചെയ്ത തുക പന്തലായതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.ബാബുരാജ് അഭയം പ്രസിഡണ്ട് ശ്രീ എം.സി മമ്മദ് കോയക്ക് കൈമാറി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സിക്രട്ടറി മാടഞ്ചേരി സത്യനാഥന്‍ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഗീത മുല്ലോളി, കെ.ശിവദാസന്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പല്‍ കെ.ബിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/177255/anpe-abhayam-financial-colection)