---
title: "കുഞ്ഞിക്കുളങ്ങരയില്‍ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറ്റം"
english_title: "Flag hoisting for Villezhunnallip festival at Kunjikulangara"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/177144/flag-hoisting-for-villezhunnallip-festival-at-kunjikulangara"
published_at: "2024-01-16T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a6321edb256_ATTACH_KODIYETAM.jpg"
keywords: []
---

# കുഞ്ഞിക്കുളങ്ങരയില്‍ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറ്റം

> **Lead Summary:**  കൊയിലാണ്ടി: ചേമഞ്ചേരിയില്‍ പൂക്കാട് കുഞ്ഞിക്കുളങ്ങര തെരു മഹാഗണപതി ക്ഷേത്രത്തില്‍ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് തിങ്കളാഴ്ച വൈകുന്നേരം കൊടിയേറി.

## Article Content

 കൊയിലാണ്ടി: ചേമഞ്ചേരിയില്‍ പൂക്കാട് കുഞ്ഞിക്കുളങ്ങര തെരു മഹാഗണപതി ക്ഷേത്രത്തില്‍ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് തിങ്കളാഴ്ച വൈകുന്നേരം കൊടിയേറി.

5 ദിവസങ്ങളിലായി നടക്കുന്ന മഹോത്സവത്തിന്റെ കൊടിയേറ്റത്തിന് മേല്‍ശാന്തി അരിയാക്കില്‍ പെരികമന ദാമോദരന്‍ എമ്പ്രാതിരി മുഖ്യകാര്‍മികത്വം വഹിച്ചു. വ്രത പരിപാലികരായ ഒ.കെ.മോഹനന്‍, പി.പി.രാമചന്ദ്രന്‍, ഊരാളന്മാരായ കാഞ്ഞിരക്കണ്ടി ദേവദാസന്‍, പൈങ്ങാടന്‍ ശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് ക്ഷേത്രത്തിന്റെയും ജനപഥത്തിന്റെയും ക്ഷേമ ഐശ്വര്യത്തിനായി കൂട്ടപ്രദക്ഷിണ പ്രാര്‍ത്ഥന, പ്രാദേശിക ഗുരുവരര്‍ക്ക് സമാദരണം, ശിവദാസ് ചേമഞ്ചേരിയുടെ നേതൃത്വത്തില്‍ കലൈകോവില്‍ പൂക്കാട് അവതരിപ്പിച്ച നാദപഞ്ചകം എന്നിവ നടന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/177144/flag-hoisting-for-villezhunnallip-festival-at-kunjikulangara)