---
title: "വിദ്യാര്‍ത്ഥികള്‍ക്ക് ശില്പശാല നടത്തി"
english_title: "Conducted workshop for students"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/177114/conducted-workshop-for-students"
published_at: "2024-01-16T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a6249750a07_ATTACH_SI.jpg"
keywords: []
---

# വിദ്യാര്‍ത്ഥികള്‍ക്ക് ശില്പശാല നടത്തി

> **Lead Summary:** കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഷിക വിദ്യാഭ്യാസ പദ്ധതിയായ പ്രാദേശിക ചരിത്ര നിര്‍മ്മാണ രചനയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ശില്പശാല നടത്തി.

## Article Content

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഷിക വിദ്യാഭ്യാസ പദ്ധതിയായ പ്രാദേശിക ചരിത്ര നിര്‍മ്മാണ രചനയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ശില്പശാല നടത്തി.

പഞ്ചായത്തിലെ 8 പൊതു വിദ്യാലയങ്ങളിലെ യു.പി.വിഭാഗം വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്ത ശില്പശാലയില്‍ വിദ്യാഭ്യാസം, കല, സംസ്‌കാരം ആചാരാനുഷ്ഠാനങ്ങള്‍, ഗതാഗതം, ആരോഗ്യം, കൃഷി, തൊഴില്‍, വ്യവസായം ഇങ്ങനെ വിവിധ മേഖലകളില്‍ കഴിഞ്ഞ നൂറു വര്‍ഷത്തെ ചരിത്രം അതതു മേഖലകളില്‍ പരിചയ സമ്പന്നരായ പഴയ തലമുറയില്‍ പെട്ടവരുമായി സംവദിച്ച് വിദ്യാര്‍ത്ഥികള്‍ ലഘു കുറിപ്പുകള്‍ തയ്യാറാക്കി.

ഇത് നല്ലൊരനുഭവമായെന്നും പഞ്ചായത്തിന്റെ ഇന്നലകളെ കുറിച്ച് ഏറെ മനസ്സിലാക്കാന്‍ കഴിഞ്ഞെന്നും കുട്ടികള്‍ അഭിപ്രായപ്പെട്ടു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ പി.പി. സതീഷ്‌കുമാര്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്തംഗം വിജയന്‍ കണ്ണഞ്ചേരി ആശംസകളര്‍പ്പിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/177114/conducted-workshop-for-students)