---
title: "പിഷാരികാവ് നാലമ്പല നവീകരണം അനുജ്ഞ വാങ്ങല്‍ ചടങ്ങ് "
english_title: "Pisharikav Nalambala Renewal Anujya Ceremony"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/177097/pisharikav-nalambala-renewal-anujya-ceremony"
published_at: "2024-01-16T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a61c825e8bc_ATTACH_NAVEEKRANAM.jpg"
keywords: []
---

# പിഷാരികാവ് നാലമ്പല നവീകരണം അനുജ്ഞ വാങ്ങല്‍ ചടങ്ങ് 

> **Lead Summary:**  കൊയിലാണ്ടി: മലബാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ജ്യോതിഷ വിധിപ്രകാരം ചിരപുരാതനമായ നാലമ്പലം അഞ്ച് കോടി ചിലവില്‍ ചെമ്പടിച്ച് നവീകരിക്കുന്നതിന്റെ മുന്നോടിയായി തന്ത്രി കാട്ടുമാടം അഭിനവ് അനില്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അനുജ്ഞ വാങ്ങല്‍ ചടങ്ങ് നടന്നു.

## Article Content

 കൊയിലാണ്ടി: മലബാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ജ്യോതിഷ വിധിപ്രകാരം ചിരപുരാതനമായ നാലമ്പലം അഞ്ച് കോടി ചിലവില്‍ ചെമ്പടിച്ച് നവീകരിക്കുന്നതിന്റെ മുന്നോടിയായി തന്ത്രി കാട്ടുമാടം അഭിനവ് അനില്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അനുജ്ഞ വാങ്ങല്‍ ചടങ്ങ് നടന്നു.

പേരൂര്‍ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി എന്‍. നാരായണന്‍ മൂസത്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കൊട്ടിലകത്ത് ബാലന്‍നായര്‍, ട്രസ്റ്റി ഇളയിടത്ത് വേണുഗോപാല്‍, നാലമ്പല നവീകരണ കമ്മിറ്റി രക്ഷാധികാരികളായ ഇ.എസ് രാജന്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, കണ്‍വീനര്‍ ടി.കെ.രാധാകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് ഓഫിസര്‍ ടി.ടി. വിനോദന്‍, ടി.ടി നാരായണന്‍, എ.കെ. ശീജിത്ത്, മുണ്ടക്കല്‍ ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/177097/pisharikav-nalambala-renewal-anujya-ceremony)