---
title: "സ്‌നേഹ സംഗമം "
english_title: "A meeting of love"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/176965/a-meeting-of-love"
published_at: "2024-01-15T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a52ff6154e1_ATTACH_SNEHAM.jpg"
keywords: []
---

# സ്‌നേഹ സംഗമം 

> **Lead Summary:** കൊയിലാണ്ടി: വിശ്വസിക്കുന്ന മതത്തിന്റെ കര്‍മങ്ങള്‍ ജീവിതത്തില്‍ കണിശമായി പാലിച്ചു കൊണ്ടു തന്നെ മതസൗഹാര്‍ദം നിലനിര്‍ത്തുന്നതില്‍ നിസ്തുല പങ്കു വഹിച്ചവരാണ് കേരളത്തിലെ ബാഫഖി കുടുംബമെന്ന് കെ മുരളീധരന്‍ എം. പി പറഞ്ഞു. സംഘര്‍ഷവും കാലുഷ്യങ്ങളും വര്‍ധിക്കുന്ന സമകാലീന സാഹചര്യത്തില്‍ ബാഫഖി കുടുംബം മുന്നോട്ടുവെച്ച സ്‌നേഹ സന്ദേശം കൂടുതലായി പകര്‍ന്നു നല്‍കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

കൊയിലാണ്ടി: വിശ്വസിക്കുന്ന മതത്തിന്റെ കര്‍മങ്ങള്‍ ജീവിതത്തില്‍ കണിശമായി പാലിച്ചു കൊണ്ടു തന്നെ മതസൗഹാര്‍ദം നിലനിര്‍ത്തുന്നതില്‍ നിസ്തുല പങ്കു വഹിച്ചവരാണ് കേരളത്തിലെ ബാഫഖി കുടുംബമെന്ന് കെ മുരളീധരന്‍ എം. പി പറഞ്ഞു. സംഘര്‍ഷവും കാലുഷ്യങ്ങളും വര്‍ധിക്കുന്ന സമകാലീന സാഹചര്യത്തില്‍ ബാഫഖി കുടുംബം മുന്നോട്ടുവെച്ച സ്‌നേഹ സന്ദേശം കൂടുതലായി പകര്‍ന്നു നല്‍കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ പ്രസിഡണ്ടുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് ഈ മാസം 19ന് കൊയിലാണ്ടിയില്‍ നല്‍കുന്ന ആദരവ് മഹാസമ്മേളനത്തിന്റെ ഭാഗമായി സ്‌നേഹ വിനിമയത്തിന്റെ ബാഫഖി മാതൃകകള്‍ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ കരീം നിസാമി അധ്യക്ഷത വഹിച്ചു.

കേരള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ അലി അബ്ദുല്ല വിഷയമവതരിപ്പിച്ചു. കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. അഹമദ് ദേവര്‍കോവില്‍ എം എല്‍ എ, കെ കെ മുഹമ്മദ്, കെ കെ രാജീവന്‍,സയ്യിദ് സൈന്‍ ബാഫഖി, അഷ്‌റഫ് സഖാഫി, മുജീബ് റഹ്‌മാന്‍ സുറൈജി, അബ്ദുല്‍ ഹക്കീം മുസ്ലിയാര്‍ കാപ്പാട്, ഹബീബ് റഹ്‌മാന്‍ സുഹ്രി എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/176965/a-meeting-of-love)