---
title: "സ്വീകരണം നല്‍കി "
english_title: "Welcomed"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/176865/welcomed"
published_at: "2024-01-15T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a4ce8a7fb4d_ATTACH_DILNA.jpg"
keywords: []
---

# സ്വീകരണം നല്‍കി 

> **Lead Summary:** കൊയിലാണ്ടി: രാജസ്ഥാനിലെ ജയ്പൂരില്‍ വച്ച് നടന്ന നാഷണല്‍ സ്‌കൂള്‍ കബഡി മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദില്‍ന ദീപക് നെ ജിഎച്ച്എസ് പന്തലായിനി സ്‌കൂള്‍ പി ടി എ യും നാട്ടുകാരും ചേര്‍ന്ന് സ്വീകരണം നല്‍കി.

## Article Content

കൊയിലാണ്ടി: രാജസ്ഥാനിലെ ജയ്പൂരില്‍ വച്ച് നടന്ന നാഷണല്‍ സ്‌കൂള്‍ കബഡി മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദില്‍ന ദീപക് നെ ജിഎച്ച്എസ് പന്തലായിനി സ്‌കൂള്‍ പി ടി എ യും നാട്ടുകാരും ചേര്‍ന്ന് സ്വീകരണം നല്‍കി.

വൈസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ സത്യന്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ബിജു, കായികാധ്യാപിക ലത, കോച്ച് രോഷ്‌നി, സജില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കൊയിലാണ്ടി സ്വദേശികളായ ദീപക്, നൈസി ദീപക് എന്നിവരുടെ മകളാണ് ദില്‍ന.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/176865/welcomed)