---
title: "കൊയ്ത്തുത്സവം നടത്തി"
english_title: "A harvest festival was held"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/176858/a-harvest-festival-was-held"
published_at: "2024-01-15T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a4c712d4a5e_ATTACH_KOYTH.jpg"
keywords: []
---

# കൊയ്ത്തുത്സവം നടത്തി

> **Lead Summary:**  കാവും വട്ടം : എഴുപത്തി നാലാം വയസ്സിലും കൃഷിയിടങ്ങളില്‍ വ്യാപൃതയായിട്ടുള്ള കുപ്പേരി മറിയം ഉമ്മയുടെ കൃഷിയിടത്തില്‍ കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.

## Article Content

 കാവും വട്ടം : എഴുപത്തി നാലാം വയസ്സിലും കൃഷിയിടങ്ങളില്‍ വ്യാപൃതയായിട്ടുള്ള കുപ്പേരി മറിയം ഉമ്മയുടെ കൃഷിയിടത്തില്‍ കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.

കൃഷിയില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മറിയം ഉമ്മയുടെ വയലില്‍ ഇതുവരെയായി 24 തരം വിത്തുകള്‍ ആണ് വിളയിച്ചത്.

വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ടീച്ചര്‍, നഗരസഭ കൗണ്‍സിലര്‍ മാരായ പുനത്തില്‍ ജമാല്‍, ഫാസില്‍ നടേരി, എ. അസീസ്, കൃഷി ഓഫീസര്‍ വിദ്യ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/176858/a-harvest-festival-was-held)