---
title: "ആക്ടിങ് ക്യാമ്പിലേക്കുള്ള രജിസ്‌ട്രേഷന് ആവേശകരമായ തുടക്കം."
english_title: "Exciting start to Acting Camp registration."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/176386/exciting-start-to-acting-camp-registration"
published_at: "2024-01-12T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a15ce06b1bc_ATTACH_acting_camp.jpg"
keywords: []
---

# ആക്ടിങ് ക്യാമ്പിലേക്കുള്ള രജിസ്‌ട്രേഷന് ആവേശകരമായ തുടക്കം.

> **Lead Summary:** ചലച്ചിത്ര സ്‌നേഹികളുടെ സംഘടനയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട് സംഘടിപ്പിക്കുന്ന ആക്ടിംഗ് ക്യാമ്പ് ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ പൂക്കാട് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ വച്ച് നടക്കുന്നതാണ്.

## Article Content

ചലച്ചിത്ര സ്‌നേഹികളുടെ സംഘടനയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട് സംഘടിപ്പിക്കുന്ന ആക്ടിംഗ് ക്യാമ്പ് ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ പൂക്കാട് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ വച്ച് നടക്കുന്നതാണ്.

ചലച്ചിത്രനടന്‍ വിജിലേഷ് കാരയാട് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

നാടക ചലച്ചിത്ര സംവിധായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റും ആയ നൗഷാദ് ഇബ്രാഹിം ആണ് ക്യാമ്പ് ഡയറക്ടര്‍. 250 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടച്ചുകൊണ്ട് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് അവസരം ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുകയെന്ന് ഭാരവാഹികളായ പ്രശാന്ത് ചില്ല, ആന്‍സണ്‍ ജേക്കബ്, ഹരി ക്ലാപ്‌സ് ,രഞ്ജിത് നിഹാര എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/176386/exciting-start-to-acting-camp-registration)