---
title: "സംസ്ഥാന സ്‌കൂള്‍  കലോത്സവത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു."
english_title: "Students who secured A grade were felicitated at the State School Arts Festival."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/176290/students-who-secured-a-grade-were-felicitated-at-the-state-school-arts-festival"
published_at: "2024-01-12T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a0f7200cafa_ATTACH_GLOBAL.jpg"
keywords: []
---

# സംസ്ഥാന സ്‌കൂള്‍  കലോത്സവത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

> **Lead Summary:** കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്ററിന്റെ നേതൃത്വത്തില്‍, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ കൊയിലാണ്ടി കൂട്ടം കുടുംബാംഗങ്ങളുടെ മക്കളെ അനുമോദിച്ചു.

## Article Content

കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്ററിന്റെ നേതൃത്വത്തില്‍, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ കൊയിലാണ്ടി കൂട്ടം കുടുംബാംഗങ്ങളുടെ മക്കളെ അനുമോദിച്ചു.

ഗാലക്‌സി ഇന്റീരിയര്‍& ഫര്‍ണിച്ചര്‍ സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും കൊയിലാണ്ടിക്കൂട്ടം വനിതാ വിംഗ് ഏര്‍പ്പെടുത്തിയ ഉപഹാരവും നല്‍കി.

കൊയിലാണ്ടി ചാപ്റ്റര്‍ വൈസ് പ്രസിഡണ്ട് സുരേഷ് പന്തലായനിയുടെ മകള്‍ ദിയ സുരേഷ് (കഥകളി സംഗീതം, വയലിന്‍), മുന്‍ ജിദ്ദാചാപ്റ്റര്‍ ചെയര്‍മാനും ബഹ്‌റൈന്‍ ചാപ്റ്റര്‍ രക്ഷാധികാരിയുമായ സൈന്‍ കൊയിലാണ്ടിയുടെ മകള്‍ ഇഷാല്‍ഫാത്തിമ(അറബിക് സംഭാഷണം) എന്നിവര്‍ക്കാണ് അനുമോദനം നല്‍കിയത്.

എ. അസീസ്, സഹീര്‍ ഗാലക്‌സി, റഷീദ് മൂടാടി, പി.കെ. റിയാസ്, സാദിഖ് സഹാറ, റിയാസ് കൊല്ലം, മുഹമ്മദലി രാഗം, സുരേഷ്, ഇസ്ഹാഖ് ഒലിവ്,ടി.പി ഇസ്മായില്‍, ആയിഷ ജാസ്മിന്‍, ജസീല, എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/176290/students-who-secured-a-grade-were-felicitated-at-the-state-school-arts-festival)