---
title: "സംരംഭകര്‍ക്കായുള്ള ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേള "
english_title: "Loan License Subsidy Fair for Entrepreneurs"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/176123/loan-license-subsidy-fair-for-entrepreneurs"
published_at: "2024-01-11T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659fdfc374f07_ATTACH_LOAN_MELA.jpg"
keywords: []
---

# സംരംഭകര്‍ക്കായുള്ള ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേള 

> **Lead Summary:** കൊയിലാണ്ടി : കേരള സര്‍ക്കാരിന്റെ സംരംഭക വര്‍ഷം 2.0 പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജനുവരി 10 ബുധന്‍ രാവിലെ 10 മണിക്ക് ഇ.എം.എസ് ടൗണ്‍ഹാള്‍ കൊയിലാണ്ടിയില്‍ വെച്ച് ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേള ബഹു.നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്രീമതി.സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

## Article Content

കൊയിലാണ്ടി : കേരള സര്‍ക്കാരിന്റെ സംരംഭക വര്‍ഷം 2.0 പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജനുവരി 10 ബുധന്‍ രാവിലെ 10 മണിക്ക് ഇ.എം.എസ് ടൗണ്‍ഹാള്‍ കൊയിലാണ്ടിയില്‍ വെച്ച് ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേള ബഹു.നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്രീമതി.സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ഇന്ദിര അധ്യക്ഷയായി.അസി.ജില്ലാ വ്യവസായ ഓഫീസര്‍ കെ. ഷിബിന്‍ സ്വാഗതം പറഞ്ഞു.

കൊയിലാണ്ടി നഗരസഭ സെക്രട്ടറി ഇന്ദു ശങ്കരി KAS , ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. പ്രജില, കൗണ്‍സിലര്‍ കെ.കെ വൈശാഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .

കേരള സര്‍ക്കാരിന്റെ മിഷന്‍ 1000 പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പെരുവട്ടൂരിലെ സ്റ്റീല്‍ ടെക്ക് എന്ന സ്ഥാപനത്തിന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ലെറ്റര്‍ കൈമാറി.

കേരള ബാങ്ക,് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുടെ പ്രതിനിധികള്‍ തങ്ങളുടെ ലോണ്‍ സ്‌കീമുകളെക്കുറിച്ച് വിശദമായ ക്ലാസുകള്‍ നല്‍കി.ആകെ 60 പേര്‍ പങ്കെടുത്ത ചടങ്ങില്‍FSSAI, UDYAM, KSWIFT , മുതലായ അനുമതി പത്രങ്ങളും PMEGP, PMFME, OFOE, KELS,MMG, നഗരസഭ വാര്‍ഷിക പദ്ധതി തുടങ്ങിയ വൈവിധ്യങ്ങളായ പദ്ധതികളിലൂടെയുള്ള ലോണ്‍ അനുമതി പത്രം, അപേക്ഷകളും കൈമാറി.

കൊയിലാണ്ടി നഗരസഭ എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്മാരായ പി.കെ അശ്വിന്‍, സി.പി ഐശ്വര്യ, ഗോപിക സന്തോഷ് തുടങ്ങിയവര്‍ സംബന്ധിച്ച ചടങ്ങില്‍ വ്യവസായ വികസന ഓഫീസര്‍ ആര്‍. നിജീഷ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/176123/loan-license-subsidy-fair-for-entrepreneurs)