---
title: "മാവേലി സ്റ്റോറിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ"
english_title: "Congress dharna in front of Maveli store"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/176067/congress-dharna-in-front-of-maveli-store"
published_at: "2024-01-11T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f9e63bf3f8_ATTACH_MAVELI.jpg"
keywords: []
---

# മാവേലി സ്റ്റോറിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ

> **Lead Summary:** . കീഴരിയൂര്‍: സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മാവേലി സ്റ്റോറില്‍ സബ്‌സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ കെ.പി.സി.സി മെമ്പര്‍ സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു.

## Article Content

. കീഴരിയൂര്‍: സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മാവേലി സ്റ്റോറില്‍ സബ്‌സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ കെ.പി.സി.സി മെമ്പര്‍ സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ചു. ടി.കെ ഗോപാലന്‍, ചുക്കോത്ത് ബാലന്‍ നായര്‍ ,കെ.കെ. ദാസന്‍, കെ.സി രാജന്‍, ഇടത്തില്‍ രാമചന്ദ്രന്‍, ജി.പി പ്രീജിത്ത്, ബി.ഉണ്ണികൃഷ്ണന്‍, കെ.എം നാരായണന്‍, ഗിരിജ മനത്താനത്ത്, കെ.പി സുലോചന, കെ.വി രജിത എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/176067/congress-dharna-in-front-of-maveli-store)