---
title: "ജെ.സി.ഐ. കൊയിലാണ്ടി 33-ാ0 നഴ്‌സറി കലോത്സവം"
english_title: "JCI Koilandi 33rd Nursery Art Festival"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/175789/jci-koilandi-33rd-nursery-art-festival"
published_at: "2024-01-10T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e39447d06a_ATTACH_nersary_kalolsavam.jpg"
keywords: []
---

# ജെ.സി.ഐ. കൊയിലാണ്ടി 33-ാ0 നഴ്‌സറി കലോത്സവം

> **Lead Summary:** കൊയിലാണ്ടി: ജെ.സി.ഐ. കൊയിലാണ്ടി 33-ാ0 നഴ്‌സറി കലോത്സവം ജനുവരി 7ന് പൊയില്‍ക്കാവ് സ്‌കൂളില്‍ വെച്ചു നടത്തി.

## Article Content

കൊയിലാണ്ടി: ജെ.സി.ഐ. കൊയിലാണ്ടി 33-ാ0 നഴ്‌സറി കലോത്സവം ജനുവരി 7ന് പൊയില്‍ക്കാവ് സ്‌കൂളില്‍ വെച്ചു നടത്തി.

കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തില്‍ പരം കുട്ടികള്‍ നഴ്‌സറി കലോത്സവത്തില്‍ പങ്കെടുത്തു.

സെന്റ്.ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഒന്നാം സ്ഥാനവും, പ്രസന്റേഷന്‍ നേഴ്‌സറി സ്‌കൂള്‍ ചേവായൂര്‍ രണ്ടാം സ്ഥാനവും, ഭാരതീയ വിദ്യ ഭവന്‍ കൊയിലാണ്ടി സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

എല്‍ കെ ജി, യൂ കെ ജി കുട്ടികളുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ക്ക് ആയിരക്കണക്കിനാളുകള്‍ സാക്ഷ്യം വഹിച്ചു. പ്രശസ്ത മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബേബി സുന്ദര്‍ രാജ്, ജെ.സി.ഐ. പാസ്‌ററ് നാഷണല്‍ ഡയറക്ടര്‍ രാകേഷ് മേനോന്‍ എന്നിവര്‍ വിശിഷ്ടാതിഥികര്‍ ആയിരുന്നു.

ജെ.സി.ഐ. കൊയിലാണ്ടി പ്രസിഡന്റ് അശ്വിന്‍ മനോജ് അധ്യക്ഷത വഹിച്ചു. പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ: അഖില്‍ എസ്. കുമാര്‍ സ്വാഗതവും, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ഡോ: കെ. സൂരജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/175789/jci-koilandi-33rd-nursery-art-festival)