---
title: "എ.സി. ഷണ്‍മുഖദാസ് പഠന കേന്ദ്രം സി.എച്ച്. ഹരിദാസ് അനുസ്മരണം സംഘടിപ്പിച്ചു"
english_title: "A.C. Shanmukhadas Study Center organized, Ch. Haridas commemoration"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/175676/ac-shanmukhadas-study-center-organized-ch-haridas-commemoration"
published_at: "2024-01-09T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d50aa81fc2_ATTACH_shanmukhadas.jpg"
keywords: []
---

# എ.സി. ഷണ്‍മുഖദാസ് പഠന കേന്ദ്രം സി.എച്ച്. ഹരിദാസ് അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** കൊയിലാണ്ടി: എ.സി. ഷണ്‍മുഖദാസ് പഠന കേന്ദ്രം സി.എച്ച്. ഹരിദാസ് അനുസ്മരണം സംഘടിപ്പിച്ചു.എന്‍.സി.പി. സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

കൊയിലാണ്ടി: എ.സി. ഷണ്‍മുഖദാസ് പഠന കേന്ദ്രം സി.എച്ച്. ഹരിദാസ് അനുസ്മരണം സംഘടിപ്പിച്ചു.എന്‍.സി.പി. സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കേരളത്തിലെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യത്തെ പ്രമുഖ ഇടതുപക്ഷ ജനാധിപത്യ പുരോഗമന ശക്തിയാണെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതും തുടരുന്നതും അനിഷേധ്യമായ ജനപിന്തുണയോടെയാണെന്നും, മോഡിയുടെ ഏത് ഗ്യാരന്റിയെയും പ്രതിരോധിക്കാനുള്ള കരുത്തും ജനപിന്തുണയും എല്‍.ഡി.എഫ്. സര്‍ക്കാറിനും സര്‍ക്കാറിനെ പിന്തുണക്കുന്ന ജനങ്ങള്‍ക്കുമുണ്ടെന്നും സി.സത്യചന്ദ്രന്‍ പറഞ്ഞു.

എ.സി. ഷണ്‍മുഖദാസ് പഠന കേന്ദ്രം കൊയിലാണ്ടി പ്രസിഡന്റ് ചേനോത്ത് ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് കെ.കെ.ശ്രീഷു, ആവിണേരി ശങ്കരന്‍,ഒ. രാഘവന്‍, എം.എ.ഗംഗാധരന്‍, പി.വി.സജിത്ത്, പത്താലത്ത് ബാലന്‍, കെ.കെ.നരായണന്‍, പി.എം.ബി. നടേരി, ടി.എം.ശശിധരന്‍, പി. പുഷ്പജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/175676/ac-shanmukhadas-study-center-organized-ch-haridas-commemoration)