---
title: "അവധി ദിനത്തില്‍ സാഹിത്യ യാത്ര നടത്തി ക്ലസ്റ്റര്‍ കൂട്ടായ്മ"
english_title: "On the holiday, the cluster association conducted a literary journey"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/174647/on-the-holiday-the-cluster-association-conducted-a-literary-journey"
published_at: "2024-01-04T23:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6596f54ab4fc6_ATTACH_mahitham_1.jpg"
keywords: []
---

# അവധി ദിനത്തില്‍ സാഹിത്യ യാത്ര നടത്തി ക്ലസ്റ്റര്‍ കൂട്ടായ്മ

> **Lead Summary:** . നടുവണ്ണൂര്‍:ബാലുശ്ശേരി ബി.ആര്‍.സി - യുപി വിഭാഗം മലയാളം ക്ലസ്റ്റര്‍ അധ്യാപക കൂട്ടായ്മ സാഹിത്യ യാത്ര സംഘടിപ്പിച്ചു.

## Article Content

. നടുവണ്ണൂര്‍:ബാലുശ്ശേരി ബി.ആര്‍.സി - യുപി വിഭാഗം മലയാളം ക്ലസ്റ്റര്‍ അധ്യാപക കൂട്ടായ്മ സാഹിത്യ യാത്ര സംഘടിപ്പിച്ചു.

മലയാള സാഹിത്യത്തിലെ പാലക്കാടന്‍ സാന്നിധ്യം - എന്ന വിഷയവുമായി ബന്ധപ്പെടുത്തി മന്നം ജയന്തി ദിനത്തില്‍ നടത്തിയ യാത്രയില്‍ പേരാമ്പ്ര - ബാലുശ്ശേരി സബ്ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി ഇരുപതോളം അംഗങ്ങള്‍ പങ്കാളികളായി.

ഇതിഹാസ വേരുകള്‍ തേടിയുള്ള യാത്ര പ്രധാനാധ്യാപികമാരായ ടി.ജ്യോതിലക്ഷ്മി, കെ.കെ.പ്രസീത എന്നിവര്‍ ചേര്‍ന്ന് യാത്ര ഫ്‌ളാഗ്ഓഫ് ചെയ്തു. ഖസാക്കിലെ കഥാപാത്രങ്ങളെയും പിന്നില്‍ പ്രചരിക്കുന്ന പുതിയ കാഴ്ചകളെയും കുറിച്ച് പ്രശസ്ത എഴുത്തുകാരനും വിവര്‍ത്തകനുമായ പി.സി. സുകുമാരന്‍ സംസാരിച്ചു.

താസ്രാക്കിലെ ഒ.വി.വിജയന്‍ സ്മാരകത്തില്‍ ചേര്‍ന്ന പരിപാടിയില്‍ എസ്.ജിതേഷ് അധ്യക്ഷത വഹിച്ചു. ഡി.ആര്‍.ജി, കെ.കെ ഷീബ പൊന്നാടയണിയിച്ചു.കെ.ഷാജു, ശ്രീജിത്ത്, ടി.എസ് ഷീന, ഇ.രമേശ്, അനില്‍കുമാര്‍, എന്നിവര്‍ സംസാരിച്ചു. സരസ്വതി സ്വാഗതവും ശ്രീകല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/174647/on-the-holiday-the-cluster-association-conducted-a-literary-journey)