---
title: "വിളംബര ജാഥ നടത്തി"
english_title: "A proclamation march was held"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/174292/a-proclamation-march-was-held"
published_at: "2024-01-03T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65950b9db6517_ATTACH_penshaners.jpg"
keywords: []
---

# വിളംബര ജാഥ നടത്തി

> **Lead Summary:**  കൊയിലാണ്ടി: കെഎസ്എസ്പിഎ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ വിളംബര ജാഥ നടത്തി. സികെജി സെന്ററിനടുത്തുനിന്നാരംഭിച്ച പ്രകടനം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ബസ് സ്റ്റാന്റ് പരിസരം, മാര്‍ക്കറ്റ് വഴി ബപ്പന്‍ കാട്ടില്‍ സമാപിച്ചു.

## Article Content

 കൊയിലാണ്ടി: കെഎസ്എസ്പിഎ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ വിളംബര ജാഥ നടത്തി. സികെജി സെന്ററിനടുത്തുനിന്നാരംഭിച്ച പ്രകടനം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ബസ് സ്റ്റാന്റ് പരിസരം, മാര്‍ക്കറ്റ് വഴി ബപ്പന്‍ കാട്ടില്‍ സമാപിച്ചു.

സംസ്ഥാന വൈസ്പ്രസിഡന്റ് പി.എം.അബ്ദുറഹ്‌മാന്‍ ജില്ലാ പ്രസിഡന്റ് കെ.സി .ഗോപാലന്‍, ബ്ലോക്ക്കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് മുരളി തൊറോത്ത്, സംസ്ഥാനകമ്മറ്റി അംഗം കെ.എം. കൃഷ്ണന്‍ കുട്ടി, ജില്ലാ വനിതാ ഫോറം കണ്‍വീനര്‍ എം.വാസന്തി, ജില്ലാ ജോ.സെക്രട്ടറി വാഴയില്‍ ശിവദാസന്‍, സംസ്ഥാനകൗണ്‍സിലര്‍മാരായ ടി.കെ.കൃഷ്ണന്‍, പി.മുത്തു കൃഷ്ണന്‍, വേലായുധന്‍ കീഴരിയൂര്‍, ബാലന്‍ ഒതയോത്ത്, കെ. എസ് പ്രേമകുമാരി, പി.കെ.ചന്ദ്രഭാനു, വി.കെ.ദാമോദരന്‍, പ്രേമന്‍ നന്മന. എന്നിവര്‍ നേതൃത്വം നല്‍കി.

മൂന്നാം തീയതി രാവിലെ 9 മണിക്ക് പതാകയുയര്‍ത്തല്‍, തുടര്‍ന്ന് ജില്ലാകമ്മറ്റി, ജില്ലാ കൗണ്‍സില്‍, ഉച്ചയ്ക്ക് സിമ്പോസിയം, അനുമോദന സദസ്സ് എന്നിവയുണ്ടാകും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/174292/a-proclamation-march-was-held)