---
title: "രണ്ടര വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ "
english_title: "In the India Book of Records at the age of two and a half"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/174184/in-the-india-book-of-records-at-the-age-of-two-and-a-half"
published_at: "2024-01-02T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6594373983d1a_ATTACH__NAIRA.jpg"
keywords: []
---

# രണ്ടര വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ 

> **Lead Summary:**  നന്തി ബസാര്‍: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ഡിസംബറില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ഇടം പിടിച്ച് വിസ്മയം തീര്‍ത്തിരിക്കുകയാണ് പുറക്കാട് കിടഞ്ഞിക്കുന്ന് സ്വദേശി നൈറ ഇശല്‍.

## Article Content

 നന്തി ബസാര്‍: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ഡിസംബറില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ഇടം പിടിച്ച് വിസ്മയം തീര്‍ത്തിരിക്കുകയാണ് പുറക്കാട് കിടഞ്ഞിക്കുന്ന് സ്വദേശി നൈറ ഇശല്‍.

പുറക്കാട് ക്രസന്റ് ഹൗസില്‍ റൈഹാന്റെയും ഫര്‍സാനയുടെ മകളായ നൈറ അസാമാന്യമായ ഓര്‍മശക്തി പുലര്‍ത്തുന്ന കുരുന്നുകളുടെ വിഭാഗത്തിലാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചത്.

വിവിധ രാജ്യങ്ങളുടെ പതാകകള്‍, പഴങ്ങള്‍, പച്ചക്കറികള്‍ , പ്രമുഖ വ്യക്തികളുടെ പേരുകള്‍ ,നിറങ്ങള്‍ തുടങ്ങിയവയിലുള്ള അറിവിന് പുറമെ അടിസ്ഥാന പൊതു വിജ്ഞാന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാണ് കുഞ്ഞുനൈറ നാടിന്റെ അഭിമാനമായത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/174184/in-the-india-book-of-records-at-the-age-of-two-and-a-half)