---
title: "ഭിന്നശേഷി വാര്‍ഷിക പദ്ധതി"
english_title: "Disability Annual Plan"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/174073/disability-annual-plan"
published_at: "2024-01-02T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593c8393dd80_ATTACH_VARSHIKAM.jpg"
keywords: []
---

# ഭിന്നശേഷി വാര്‍ഷിക പദ്ധതി

> **Lead Summary:**  നന്മണ്ട: നന്മണ്ട ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിനായി വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള പരിശോധന ക്യാമ്പ് കരുണാറാം യുപി സ്‌കൂളില്‍ വെച്ച് നടന്നു.

## Article Content

 നന്മണ്ട: നന്മണ്ട ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിനായി വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള പരിശോധന ക്യാമ്പ് കരുണാറാം യുപി സ്‌കൂളില്‍ വെച്ച് നടന്നു.

പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ രാജന്റെ അധ്യക്ഷത വഹിച്ചു.

വിവിധ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ പരിശോധന നടത്തുകയുണ്ടായി. ഉദ്ഘാടന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കുണ്ടൂര്‍ ബിജു,ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സി.കെ ഗീത, ഡോ.അരുണ്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/174073/disability-annual-plan)