---
title: " കുടുംബ സംഗമവും ക്രിസ്തുമസ്സ് പുതുവത്സരാഘോഷവും"
english_title: "Family reunion and Christmas New Year celebration"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/174012/family-reunion-and-christmas-new-year-celebration"
published_at: "2024-01-02T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593a622bd387_ATTACH_new_year.jpg"
keywords: []
---

#  കുടുംബ സംഗമവും ക്രിസ്തുമസ്സ് പുതുവത്സരാഘോഷവും

> **Lead Summary:** നടുവണ്ണൂര്‍: നടുവണ്ണൂര്‍ കാര്‍ഗില്‍ റെസിഡന്‍സ് അസോസിയേഷന്‍ കുടുംബ സംഗമവും ക്രിസ്തുമസ്-പുതുവത്സരാഘോഷവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

നടുവണ്ണൂര്‍: നടുവണ്ണൂര്‍ കാര്‍ഗില്‍ റെസിഡന്‍സ് അസോസിയേഷന്‍ കുടുംബ സംഗമവും ക്രിസ്തുമസ്-പുതുവത്സരാഘോഷവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.

ആകാശവാണി കോഴിക്കോട് സീനിയര്‍ അനൗണ്‍സറും ഹലോ ഇഷ്ടഗാനം പരിപാടിയിലൂടെ പ്രശസ്തനുമായ ആര്‍. കനകാംബരന്‍ മുഖ്യാതിഥിയായി.

ഗ്രാമപഞ്ചായത്ത് അംഗം സദാനന്ദന്‍ പാറക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. എം.എം സുബീഷ്, പ്രസിഡണ്ട് നിഷ മലോല്‍, ട്രഷറര്‍ ഐ.എം. കൃഷ്ണന്‍, ഒ.എം. കൃഷ്ണകുമാര്‍, പി. നാരായണന്‍, അഡ്വ. പി.വി ശാന്ത, ഉണ്ണി പുതിയേടത്ത്, കമലനാരായണന്‍, ബിന്ദു രാജന്‍ ജോസ്‌ന എന്നിവര്‍ സംസാരിച്ചു.

വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങില്‍ ആദരിച്ചു.തുടര്‍ന്ന് റസിഡന്‍സ് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/174012/family-reunion-and-christmas-new-year-celebration)