---
title: " അത്തോളി ചോയികുളം നെല്ലായിയില്‍ സനല്‍ കുമാര്‍ കിണറില്‍ വീണ് മരിച്ചു"
english_title: "Atholi Choikulam Nellaiyil, Sanal Kumar fell into a well and died"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/173522/atholi-choikulam-nellaiyil-sanal-kumar-fell-into-a-well-and-died"
published_at: "2023-12-30T23:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65905853772b3_ATTACH_SUNIL_KUMAR.jpg"
keywords: []
---

#  അത്തോളി ചോയികുളം നെല്ലായിയില്‍ സനല്‍ കുമാര്‍ കിണറില്‍ വീണ് മരിച്ചു

> **Lead Summary:**  അത്തോളി : അത്തോളി ചോയികുളം നെല്ലായിയില്‍ സനല്‍ കുമാര്‍ കിണറില്‍ വീണ് മരിച്ചു.

## Article Content

 അത്തോളി : അത്തോളി ചോയികുളം നെല്ലായിയില്‍ സനല്‍ കുമാര്‍ കിണറില്‍ വീണ് മരിച്ചു.

ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ അത്തോളി പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തിയാണ് വീട്ടിനടുത്തുള്ള കിണറില്‍ വീണുകിടന്ന സനലിനെ പുറത്തെടുത്തത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പി.കെ.ഇര്‍ഷാദ് കിണറ്റില്‍ ഇറങ്ങി മൃതദേഹം കരയ്ക്ക് എത്തിക്കുകയായിരുന്നു.

രണ്ടുദിവസമായി സനല്‍ കുമാറിനെ കാണാനില്ലായിരുന്നു. അവിവാഹിതനാണ്.

അവിടനല്ലൂര്‍ പാറപ്പുറത്ത് ശങ്കരന്‍, സുമതി എന്നിവരുടെ മകനാണ്.

സംസ്‌കാരം 12 മണി അവിടനല്ലൂരിലെ മലയില്‍ താഴെ വീട്ടില്‍.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/173522/atholi-choikulam-nellaiyil-sanal-kumar-fell-into-a-well-and-died)