---
title: "നന്തിയില്‍ റെയില്‍വേ അടിപ്പാത ഉടന്‍ യഥാര്‍ത്ഥ്യമാക്കണം "
english_title: "Railway underpass should be made a reality in Nanthi soon"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/173463/railway-underpass-should-be-made-a-reality-in-nanthi-soon"
published_at: "2023-12-30T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65900f5379c30_ATTACH_RAIL.jpg"
keywords: []
---

# നന്തിയില്‍ റെയില്‍വേ അടിപ്പാത ഉടന്‍ യഥാര്‍ത്ഥ്യമാക്കണം 

> **Lead Summary:**  നന്തിബസാര്‍: നന്തിയില്‍ റെയില്‍വേ അടിപ്പാത ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവിശ്യപ്പെട്ട് മൂടാടി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ജനുവരി രണ്ടിന് നന്തി ടൗണില്‍ ജനകീയ ഉപവാസ സമരം നടത്തും.

## Article Content

 നന്തിബസാര്‍: നന്തിയില്‍ റെയില്‍വേ അടിപ്പാത ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവിശ്യപ്പെട്ട് മൂടാടി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ജനുവരി രണ്ടിന് നന്തി ടൗണില്‍ ജനകീയ ഉപവാസ സമരം നടത്തും.

ഒരു നാടിന്റെ ഏറ്റവും വലിയ അനിവാര്യമായ വികസനമാണ് റെയില്‍വെ അടിപ്പാത.ദിനേനെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ മുതല്‍ പ്രായമുള്ളവര്‍ വരെ റെയില്‍മുറിച്ച് കടന്നാണ് നന്തി ടൗണില്‍ എത്തിപ്പെടുന്നത്. ഒരു പാട് വര്‍ഷക്കലം മുമ്പ് ശ്രമം ആരംഭിച്ചിട്ടും എവിടെയും എത്തിയിട്ടില്ല. നിരവധി മരണങ്ങള്‍ ഇവിടെ വെച്ച് സംഭവിച്ചിട്ടുണ്ട്.

യൂത്ത് ലീഗ് രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെ നടത്തുന്ന ഉപവാസ സമരത്തില്‍ ജനപ്രതിനിധികള്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,മത സാമൂഹ്യ സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രമുഖര്‍,വിദ്യാര്‍ത്ഥികള്‍,സ്ത്രീകള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് പ്രസിഡണ്ട് പി കെ മുഹമ്മദലി ജനറല്‍ സിക്രട്ടറി സാലിം മുചുകുന്നും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/173463/railway-underpass-should-be-made-a-reality-in-nanthi-soon)