---
title: "ആഘോഷ വേളകള്‍ ആപത്തുകള്‍ക്കാകരുത് എന്ന് ഓര്‍മിപ്പിച്ചു കൊണ്ട് മദ്യനിരോധന സമിതി"
english_title: "Liquor Prohibition Committee reminding us that celebrations should not become dangerous"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/173453/liquor-prohibition-committee-reminding-us-that-celebrations-should-not-become-dangerous"
published_at: "2023-12-30T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ff92e24469_ATTACH_MADYA_NIRODHANAM.jpg"
keywords: []
---

# ആഘോഷ വേളകള്‍ ആപത്തുകള്‍ക്കാകരുത് എന്ന് ഓര്‍മിപ്പിച്ചു കൊണ്ട് മദ്യനിരോധന സമിതി

> **Lead Summary:** ആഘോഷ വേളകള്‍ ആപത്തുകള്‍ക്കാകരുത് എന്ന് ഓര്‍മിപ്പിച്ചു കൊണ്ട് മദ്യനിരോധന സമിതി . രണ്ടും കല്പിച്ചുതുടരുന്ന അനിശ്ചിതകാല മലപ്പുറം സത്യാഗ്രഹത്തിന്റെ പ്രചാരണാര്‍ത്ഥം കേളപ്പജി നഗര്‍ മദ്യനിരോധന സമിതി പൊതുയോഗം നടത്തി.

## Article Content

ആഘോഷ വേളകള്‍ ആപത്തുകള്‍ക്കാകരുത് എന്ന് ഓര്‍മിപ്പിച്ചു കൊണ്ട് മദ്യനിരോധന സമിതി . രണ്ടും കല്പിച്ചുതുടരുന്ന അനിശ്ചിതകാല മലപ്പുറം സത്യാഗ്രഹത്തിന്റെ പ്രചാരണാര്‍ത്ഥം കേളപ്പജി നഗര്‍ മദ്യനിരോധന സമിതി പൊതുയോഗം നടത്തി.

മുചുകുന്ന് വടക്ക് പള്ളിക്കടുത്ത് നടന്ന പരിപാടി ഇമാം അബ്ദുസമദ് കിനാലൂര്‍ ഉദ്ഘാടനം ചെയ്തു.

വി.എം.രാഘവന്‍ അധ്യക്ഷത വഹിച്ചു. മദ്യവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിച്ചു കൊണ്ട് പുതുവര്‍ഷാഘോഷം പോലുള്ള അവസരങ്ങളില്‍ ആപത്തുകള്‍ ഉണ്ടാക്കരുതെന്ന് യോഗം ഓര്‍മപ്പെടുത്തി.

ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, വി.കെ.ദാമോദരന്‍, പുതുക്കുടി ഹമീദ് ഹാജി, ഇയ്യച്ചേരി പദ്മിനി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/173453/liquor-prohibition-committee-reminding-us-that-celebrations-should-not-become-dangerous)