---
title: "ഹയര്‍ സെക്കണ്ടറി, ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് താമരശ്ശേരി ജില്ലാതല ടെസ്റ്റിംഗ് ക്യാമ്പ്"
english_title: " Higher Secondary, Bharat Scouts & Guides Thamarassery District Level Testing Camp"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/173435/higher-secondary-bharat-scouts-guides-thamarassery-district-level-testing-camp"
published_at: "2023-12-30T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658fe921868e3_ATTACH_SCOUT.jpg"
keywords: []
---

# ഹയര്‍ സെക്കണ്ടറി, ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് താമരശ്ശേരി ജില്ലാതല ടെസ്റ്റിംഗ് ക്യാമ്പ്

> **Lead Summary:**  നന്മണ്ട : ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് താമരശ്ശേരി ജില്ലാതല സ്‌കൗട്ട്‌സ് & ഗൈഡ്‌സ് ദ്വിതീയ സോപാന്‍ ടെസ്റ്റും റോവര്‍ & റേഞ്ചര്‍ നിപുണ്‍ ടെസ്റ്റും നന്മണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കം കുറിച്ചു .

## Article Content

 നന്മണ്ട : ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് താമരശ്ശേരി ജില്ലാതല സ്‌കൗട്ട്‌സ് & ഗൈഡ്‌സ് ദ്വിതീയ സോപാന്‍ ടെസ്റ്റും റോവര്‍ & റേഞ്ചര്‍ നിപുണ്‍ ടെസ്റ്റും നന്മണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കം കുറിച്ചു .

28 സ്‌കൂളുകളില്‍ നിന്നായി 290 ആണ്‍കുട്ടികളും 345 പെണ്‍കുട്ടികളും ഉള്‍പ്പടെ 635 വിദ്യാര്‍ത്ഥികളാണ് ടെസ്റ്റിംഗ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നീണ്ടു നില്‍ക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കൃഷ്ണവേണി മാണിക്കോത്ത് നിര്‍വഹിച്ചു.

വാര്‍ഡ് മെമ്പര്‍ ഇ.കെ. രാജീവന്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പ് ലീഡര്‍ എം.സതീഷ് കുമാര്‍ ക്യാമ്പിന്റെ വിശദീകരണം നടത്തി.

മാനേജര്‍ ബാലക്യഷ്ണന്‍ കിടാവ്, പിടിഎ പ്രസിഡന്റ് പി. മനോഹരന്‍, പ്രിന്‍സിപ്പല്‍ പി.ബിന്ദു, ഹെഡ്മാസ്റ്റര്‍ കെ.പി അബൂബക്കര്‍ സിദ്ധീഖ്, പിടിഎ വൈസ് പ്രസിഡന്റ് പി.ടി ജലീല്‍, സീനിയര്‍ അസിസ്റ്റന്റ് റഫീഖ്, മദര്‍ പിടിഎ ചെയര്‍ പേഴ്‌സണ്‍ ഹസ്‌ന, പി. നികേഷ് കുമാര്‍(DC Rover), ജ്യോതിലക്ഷ്മി(DC Ranger), ത്രേസ്യാമ്മ തോമസ്, (DTCG),അബ്ദുള്‍ സലാം(LA  Secretary), ജില്ലാ ട്രഷറര്‍ പി.ടി. ഷംസുദീന്‍, ഗൈഡ് ക്യാപ്റ്റന്‍ മാരായ ബിന്‍സി മോഹന്‍ ,സി. ഷിംന എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങിന് ജില്ലാ സെക്രട്ടറി വി.ടി. ഫിലിപ്പ് സ്വാഗതവും ക്യാമ്പ് ലീഡര്‍ ഇ.എസ് . സ്മിത നന്ദിയും പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/173435/higher-secondary-bharat-scouts-guides-thamarassery-district-level-testing-camp)