---
title: "യുഡിഎഫ് സംഘടിപ്പിച്ച കൊയിലാണ്ടിമണ്ഡലം കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം"
english_title: "Inauguration of the Koyalandimandalam Criminal Investigation Panel organized by UDF"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/173299/inauguration-of-the-koyalandimandalam-criminal-investigation-panel-organized-by-udf"
published_at: "2023-12-29T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658f0419250ec_ATTACH_KUTTAVICHARANA.jpg"
keywords: []
---

# യുഡിഎഫ് സംഘടിപ്പിച്ച കൊയിലാണ്ടിമണ്ഡലം കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം

> **Lead Summary:** കൊയിലാണ്ടി: കേരളത്തില്‍ നടക്കുന്നത് ഗുണ്ടാരാജ് ഭരണമാണെന്നും മുഖ്യമന്ത്രി പിണാറായി വിജയന്റെ അനുവാദത്തോടെ ഡിഫിയും എസ് എഫ് ഐ സംസ്ഥാനത്ത് ആക്രമം നടത്തുകയാണെന്നും ഡോ: എം.കെ. മുനീര്‍ എംഎല്‍എ പറഞ്ഞു. യുഡിഎഫ് സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലത്തി്ല്‍ സംഘടിപ്പിച്ച് വരുന്ന കുറ്റ വിചാരണ സദസിന്റെ കൊയിലാണ്ടി മണ്ഡലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കൊയിലാണ്ടി: കേരളത്തില്‍ നടക്കുന്നത് ഗുണ്ടാരാജ് ഭരണമാണെന്നും മുഖ്യമന്ത്രി പിണാറായി വിജയന്റെ അനുവാദത്തോടെ ഡിഫിയും എസ് എഫ് ഐ സംസ്ഥാനത്ത് ആക്രമം നടത്തുകയാണെന്നും ഡോ: എം.കെ. മുനീര്‍ എംഎല്‍എ പറഞ്ഞു. യുഡിഎഫ് സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലത്തി്ല്‍ സംഘടിപ്പിച്ച് വരുന്ന കുറ്റ വിചാരണ സദസിന്റെ കൊയിലാണ്ടി മണ്ഡലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആക്രമം കൊണ്ട് പ്രതിപക്ഷ സമരം നേരിടാമെന്ന് പിണറായിയുടെയും കൂട്ടരുടെയും വ്യാമോഹമാണെന്നും സര്‍ക്കാറിന് എതിരെ ശബ്ദിച്ചാല്‍ പ്രതിപക്ഷ നേതാവിനെയും എംഎല്‍എ യെയും എംപി യെയും വിജിലന്‍സിനെയും ക്രൈം ബ്രാജിനെയും ഉപയോഗിച്ച് കേസ് എടുത്ത് പേടിപ്പിച്ചാല്‍ വായടിപ്പിക്കാനാവിലെന്നും മൂനീര്‍ കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയന്‍ നടത്തിയ നവകേരള യാത്രയിലൂടെ ലഭിച്ച പതിനായിരകണക്കിന് പരാതികള്‍ എല്ലാം ഫ്രിസറിലാണെന്നും ഒന്നു പോലും പരിഹാരം ഉണ്ടായില്ലെയെന്നും മുഖ്യ പ്രഭാഷണം നടത്തിയ കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ടി. സിദ്ധീഖ് എംഎല്‍എ പറഞ്ഞു.

പരിപാടിയില്‍ മഠത്തില്‍ അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വ: കെ. പ്രവീണ്‍ കുമാര്‍, ജി്ല്ലാ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മായില്‍, യൂത്ത് ലീഗ് അഖിലേന്ത്യാ സെക്കട്ടറി,ഷിബു മീരാന്‍, കെ.എം അഭിജിത്ത്, അഹമ്മദ് പുന്നക്കല്‍, കെ ബാലനാരായണന്‍, മഠത്തി്ല്‍ നാണു, പി. രത്നവല്ലി, വി.പി. ഭാസ്‌ക്കരന്‍, രാജേഷ് കീഴരിയൂര്‍, സന്തോഷ് തിക്കോടി, വി.പി ഇബ്രാഹിം കുട്ടി, സി ഹനീഫ, മുരളി തോറോത്ത്, കെ.ടി വിനോദ്, റശീദ് വെങ്ങളം, കെ. പി പ്രകാശന്‍, കെ.എം സുരേശ് ബാബു, ഇ.കെ ശീതള്‍ രാജ്, ആര്‍. ഷഹീന്‍, തന്‍ഹീര്‍ കൊല്ലം എന്നിവര്‍ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/173299/inauguration-of-the-koyalandimandalam-criminal-investigation-panel-organized-by-udf)