---
title: "പാണ്ടിപ്പള്ളി പുനര്‍ നിര്‍മ്മാണം, മത പ്രഭാഷണവും ദുആ മജ് ലിസും"
english_title: "Pandipally reconstruction, religious discourse and dua majlis"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/173269/pandipally-reconstruction-religious-discourse-and-dua-majlis"
published_at: "2023-12-29T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ee8850b779_ATTACH_pandipalli.jpg"
keywords: []
---

# പാണ്ടിപ്പള്ളി പുനര്‍ നിര്‍മ്മാണം, മത പ്രഭാഷണവും ദുആ മജ് ലിസും

> **Lead Summary:**  നടുവണ്ണൂര്‍:പാണ്ടിപ്പള്ളി പുനര്‍ നിര്‍മാണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മതപ്രഭാഷണവും, ദുആ മജ്ലിസും സമാപിച്ചു. കഴിഞ്ഞ ദിവസം നടന്ന മതപ്രഭാഷണവും സ്‌നേഹ സംഗമ സദസും ചെയര്‍മാന്‍ പി.എം. കോയ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

 നടുവണ്ണൂര്‍:പാണ്ടിപ്പള്ളി പുനര്‍ നിര്‍മാണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മതപ്രഭാഷണവും, ദുആ മജ്ലിസും സമാപിച്ചു. കഴിഞ്ഞ ദിവസം നടന്ന മതപ്രഭാഷണവും സ്‌നേഹ സംഗമ സദസും ചെയര്‍മാന്‍ പി.എം. കോയ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു.

സയ്യിദ് അലി തങ്ങള്‍ പാലേരി അധ്യക്ഷനായി. ഡോ: എ എം ശങ്കരന്‍ നമ്പൂതിരി, ഡോ: കെ.യൂസഫ് , കെ.പി. മമ്മത് ഹാജി, എന്‍. അഹമ്മദ് ഹാജി എന്നിവര്‍ക്ക് ചടങ്ങില്‍ സ്‌നേഹാദരം നല്‍കി.

നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രഭാഷണം നടത്തി.എം.കെ. പരീത് മാസ്റ്റര്‍, ഇബ്രാഹിം മണോളി സംസാരിച്ചു. തുടര്‍ന്ന് നടന്ന ദുആ മജ്‌ലിസ് സയ്യിദ് എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ കാസര്‍ഗോഡ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വലിയുദ്ധീന്‍ ഫൈസി വാഴക്കാട് നേതൃത്വം നല്‍കി. എ.എം.അഷ്‌റഫ് മൗലവി, പി. ഇമ്പിച്ചി മമ്മു വെള്ളിയൂര്‍, പി.ടി. അന്‍വര്‍, കുഞ്ഞോക്കര്‍ ഹാജി, ചെറുവറ്റ ഇമ്പിച്ചി മൊയ്തി, എം.കെ.അബൂബക്കര്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/173269/pandipally-reconstruction-religious-discourse-and-dua-majlis)