---
title: "ലൈബ്രറി വാര്‍ഷികം"
english_title: "Library Annual"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/173201/library-annual"
published_at: "2023-12-29T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ea2b942c98_ATTACH_library.jpg"
keywords: []
---

# ലൈബ്രറി വാര്‍ഷികം

> **Lead Summary:**  എളാട്ടേരി അരുണ്‍ ലൈബ്രറി വാര്‍ഷികാഘോഷം പന്തലായിനി ബ്ലോക്ക് പ്രസിഡന്റ് പി. ബാബുരാജ് ഉത്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ഇ. നാരായണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് എന്‍. എം. നാരായണന്‍ അധ്യക്ഷത വഹിച്ചു

## Article Content

 എളാട്ടേരി അരുണ്‍ ലൈബ്രറി വാര്‍ഷികാഘോഷം പന്തലായിനി ബ്ലോക്ക് പ്രസിഡന്റ് പി. ബാബുരാജ് ഉത്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ഇ. നാരായണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് എന്‍. എം. നാരായണന്‍ അധ്യക്ഷത വഹിച്ചു

.പ്ലസ്ടു, എസ്എസ്എല്‍സി, എ പ്ലസ് വിജയികളെയും പ്രദേശത്തെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകളെയും, എളാട്ടേരി എല്‍.പി. സ്‌കൂളിലെ കലോത്സവ വിജയികളെയും ആദരിച്ചു.

താലൂക് ലൈബ്രറി കൗണ്‍സില്‍ അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി. വേണു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബിന്ദു മുതിരക്കണ്ടതില്‍, പഞ്ചായത്ത് മെമ്പര്‍ ജ്യോതി നളിനം, പി. ചാത്തപ്പന്‍, കെ. ദാമോദരന്‍, കെ. ധനീഷ്, പി. കെ. മോഹനന്‍, കെ. ജയന്തി, റീന, അനുഷ എന്നിവര്‍ സംസാരിച്ചു.

പൊതുജനങ്ങള്‍ ലൈബ്രറിക്ക് നല്‍കി യ മൈക് സെറ്റ്, റോസ്റ്റര്‍ എന്നിവ അനശ്വര ശ്രീധരന്‍ നായരില്‍ നിന്ന് ലൈബ്രറി ഭാരവാഹികള്‍ സ്വീകരിച്ചു.

തുടര്‍ന്ന് കലാപരിപാടികള്‍ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/173201/library-annual)