---
title: "കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ചെങ്ങോട്ടുകാവ് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ "
english_title: "Kerala Senior Citizens Forum Chengottukav Panchayat Convention"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/173129/kerala-senior-citizens-forum-chengottukav-panchayat-convention"
published_at: "2023-12-29T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e6d464efe1_ATTACH_CITISON.jpg"
keywords: []
---

# കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ചെങ്ങോട്ടുകാവ് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ 

> **Lead Summary:** കൊയിലാണ്ടി: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ചെങ്ങോട്ടുകാവ് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ശ്രീരാമാനന്ദ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്നു ജില്ലാ സെക്രട്ടറി സോമന്‍ ചാലില്‍ ഉല്‍ഘാടനം ചെയ്തു.

## Article Content

കൊയിലാണ്ടി: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ചെങ്ങോട്ടുകാവ് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ശ്രീരാമാനന്ദ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്നു ജില്ലാ സെക്രട്ടറി സോമന്‍ ചാലില്‍ ഉല്‍ഘാടനം ചെയ്തു.

ജില്ലാ ജോ.സെക്രട്ടറി കെ.എം. ശ്രീധരന്‍ 2024 ജനുവരി 16 ന് കോഴിക്കോട് ന്യൂനളന്ദയില്‍ വെച്ചു നടക്കുന്ന സംസ്ഥാന സമ്മേളന കാര്യങ്ങള്‍ വിശദീകരിച്ചു.

കവിയും പ്രശസ്ത മോട്ടിവേഷനിസ്റ്റും ജില്ലാ കമ്മിറ്റിയംഗവുമായ ഇബ്രാഹിം തിക്കോടി സംസാരിച്ചു.

പ്രസിഡണ്ട് പി.കെ. വേണുഗോപാലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സിക്രട്ടറി വി.പി. രാമകൃഷ്ണന്‍ സ്വാഗതവും, പി.വി. പുഷ്പ്പന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ശ്രീമതി പ്രേമി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/173129/kerala-senior-citizens-forum-chengottukav-panchayat-convention)