---
title: "തണല്‍ വൊക്കേഷണല്‍ റിഹാബിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും വാര്‍ഷിക ആഘോഷവും "
english_title: "Inauguration and Annual Celebration of Thanal Vocational Rehabilitation Cent"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/172827/inauguration-and-annual-celebration-of-thanal-vocational-rehabilitation-cent"
published_at: "2023-12-28T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d0c7de9102_ATTACH_chemanchei_thanal.jpg"
keywords: []
---

# തണല്‍ വൊക്കേഷണല്‍ റിഹാബിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും വാര്‍ഷിക ആഘോഷവും 

> **Lead Summary:**  തണല്‍ ചേമഞ്ചേരി വൊക്കേഷണല്‍ റിഹാബിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും സെന്ററിലെ മക്കളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും ( VRC തണല്‍ സ്‌പേയ്‌സ് തിരുവങ്ങൂര്‍ ) നടന്നു.

## Article Content

 തണല്‍ ചേമഞ്ചേരി വൊക്കേഷണല്‍ റിഹാബിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും സെന്ററിലെ മക്കളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും ( VRC തണല്‍ സ്‌പേയ്‌സ് തിരുവങ്ങൂര്‍ ) നടന്നു.

  ചടങ്ങില്‍ ബഹു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തണല്‍ പ്രസിഡണ്ട് അഹമ്മദ് കോയ വലീദ് വില്ല അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യാതിഥി മര്‍വാന്‍ മുനവ്വര്‍ സെന്ററിന്റെ വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വിജയന്‍ കണ്ണഞ്ചേരി, ബഷീര്‍ ടി.ടി , മുസ്തഫ , ഗീതാനന്ദന്‍ മാസ്റ്റര്‍ ,ആയിഷ നാസര്‍ ,ശിവാനന്ദന്‍ , സുലൈഖ അബൂട്ടി, എന്നിവര്‍ സംസാരിച്ചു. തണല്‍ ജനറല്‍ സെക്രട്ടറി സാദിഖ് ടി.വി സുറുമ സ്വാഗതവും, ദിവ്യ ടീച്ചര്‍ നന്ദിയും പറഞ്ഞു.

 ഭിന്നശേഷി മേഖലയില്‍ നിന്നും ലോക ചരിത്ര താളുകളില്‍ ഇടം നേടി നോബല്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് , ഇന്ത്യ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിലും ഇടം നേടി , ശുദ്ധ സംഗീതത്തിന് മുന്നില്‍ ഏത് ഓട്ടിസവും വഴിമാറി നില്‍ക്കും' എന്ന് തെളിയിച്ച ഓരോ മലയാളിക്കും അഭിമാനമായി മാറിയ കാസര്‍ക്കോട് കാരനായ മര്‍വാന്‍ മുനവ്വര്‍ ശരിക്കും എല്ലാവരെയും അല്‍ഭുതപ്പെടുത്തുകയായിരുന്നു.

ശേഷിയില്‍ ഭിന്നരായ  മക്കളുടെ പരിപാടിയില്‍ എല്ലാ രക്ഷിതാക്കളും കമ്മിറ്റി ഭാരവാഹികളും ഉണ്ടായിരുന്നു. മര്‍വാനുള്ള  സ്‌നേഹാദരവ് ചടങ്ങില്‍ വെച്ച് തണല്‍ പ്രസിഡണ്ട് അഹമ്മദ് കോയ നല്‍കി. അതോടൊപ്പം പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാനം നല്‍കുകയും ചെയ്തു .

രക്ഷിതാക്കളുടെയും , ടീച്ചേഴ്‌സിന്റെയും , ഒപ്പം നിന്ന് പ്രവര്‍ത്തിച്ചവരുടെയും അദ്വാനത്തിന്റെ ഫലമാണ് പരിപാടിയുടെ വിജയം. മക്കളുടെ കഴിവുകള്‍ കൂടി ചേര്‍ന്നപ്പോള്‍ ഇരിട്ടി മധുരമായി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/172827/inauguration-and-annual-celebration-of-thanal-vocational-rehabilitation-cent)