---
title: "സപ്തദിന സഹവാസക്യാമ്പിന് തുടക്കമായി"
english_title: "The seven-day cohabitation camp has begun"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/172572/the-seven-day-cohabitation-camp-has-begun"
published_at: "2023-12-27T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658bc7c4e49f1_ATTACH_mappila_nss.jpg"
keywords: []
---

# സപ്തദിന സഹവാസക്യാമ്പിന് തുടക്കമായി

> **Lead Summary:**  കൊയിലാണ്ടി: കൊയിലാണ്ടി മാപ്പിള ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് അരിക്കുളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ എം .പ്രകാശന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

 കൊയിലാണ്ടി: കൊയിലാണ്ടി മാപ്പിള ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് അരിക്കുളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ എം .പ്രകാശന്‍ ഉദ്ഘാടനം ചെയ്തു.

ഊരള്ളൂര്‍ എം.യു.പി സ്‌കൂള്‍ പി.ടി.എ വൈസ് പ്രസിഡന്റ് പി .വിനോദ്കുമാര്‍ അധ്യക്ഷതവഹിച്ചു. പ്രോഗ്രാം ഓഫീസര്‍ വി.പി അബ്ദുല്‍ബാരി പദ്ധതി വിശദീകരിച്ചു.

മാപ്പിള ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ.ലൈജു, സ്റ്റാഫ് സെക്രട്ടറി ജെ.എന്‍ പ്രേംഭാസിന്‍, പിടിഎ അംഗം കെ. സജികുമാര്‍, വണ്ടിയര്‍ ലീഡര്‍ നവനിത നിജീഷ് എന്നിവര്‍ സംസാരിച്ചു.

ഊരള്ളൂര്‍ എം.യു.പി. പ്രധാനാധ്യാപകന്‍ കെ.പി മുഹമ്മദ് ഷാജിഫ് പതാകഉയര്‍ത്തി. ക്യാമ്പിന്റെ ഭാഗമായിവിദ്യാര്‍ഥികള്‍ ഊരള്ളൂര്‍ ടൗണില്‍ വിളംബര ജാഥ നടത്തി.ലഹരിവിരുദ്ധ ആശയം ഉള്‍ക്കൊള്ളുന്ന ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.

ക്യാമ്പിന്റെ ഭാഗമായി സ്‌നേഹാരാമ നിര്‍മാണം, വയോജനങ്ങളുടെ സ്‌നേഹ സന്ദര്‍ശനം, തൊഴിലുറപ്പ് തൊഴിലാളികളുമായി സ്‌നേഹസംവാദം, വിവിധ പഠനക്ലാസുകള്‍, കള്‍ച്ചറല്‍ പ്രോഗ്രാം എന്നിവ സംഘടിപ്പിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/172572/the-seven-day-cohabitation-camp-has-begun)