---
title: "സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ "
english_title: "Declaration of Strike Convention"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/172381/declaration-of-strike-convention"
published_at: "2023-12-26T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ab3bc2e218_ATTACH__MAHATHMA.jpg"
keywords: []
---

# സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ 

> **Lead Summary:**  മഹാത്മ ദേശീയ തൊഴിലുറപ്പ് പദ്ധതി ഇരുനൂറ് ദിവസമായി വര്‍ദ്ധിപ്പിക്കണമെന്നും, കാര്‍ഷിക മേഖലയുമായി തൊഴിലുറപ്പ് യോജിപ്പിക്കണമെന്നും കൂലി അറനൂറ് രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും മഹാത്മ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ എച്ച്എംഎസ് ജില്ലാ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

## Article Content

 മഹാത്മ ദേശീയ തൊഴിലുറപ്പ് പദ്ധതി ഇരുനൂറ് ദിവസമായി വര്‍ദ്ധിപ്പിക്കണമെന്നും, കാര്‍ഷിക മേഖലയുമായി തൊഴിലുറപ്പ് യോജിപ്പിക്കണമെന്നും കൂലി അറനൂറ് രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും മഹാത്മ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ എച്ച്എംഎസ് ജില്ലാ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

പ്രസ്തുത ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടി സമരം ശക്തമാക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ എച്ച്എംഎസ്, ദേശിയ കമ്മറ്റി അംഗം ശ്രീ മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് എം.കെ.ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. ജെ.എന്‍. പ്രേം ഭാസിന്‍,എം.പി. ശിവാനന്ദന്‍, കെ.കെ. കൃഷ്ണന്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, പി വി നിഷ, പി.എം നാണു, ആര്‍.എം ഗോപാലന്‍, ബേബി ബാലമ്പ്രത്ത്, കെ.പി കുഞ്ഞിരാമന്‍, ഒ.എം. രാധാകൃഷ്ണന്‍, കെ.പി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/172381/declaration-of-strike-convention)