---
title: "കുടുംബസംഗമം നടത്തി "
english_title: "A family reunion was held"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/172370/a-family-reunion-was-held"
published_at: "2023-12-26T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658aa9337d164_ATTACH__DEFEANCE.jpg"
keywords: []
---

# കുടുംബസംഗമം നടത്തി 

> **Lead Summary:** കൊയിലാണ്ടി: ഡിഫെന്‍സ് സൊസൈറ്റി കാലിക്കറ്റ് ന്റെ 2ആം കുടുംബ സംഗമം പൂക്കാട് കലാലയത്തില്‍ വെച്ച് നടത്തി .ഡിഫെന്‍സ് സൊസൈറ്റി കാലിക്കറ്റ് ന്റെ പ്രസിഡന്റ് സുരേഷ് കുമാര്‍ അധ്യക്ഷ്യം വഹിച്ച ചടങ്ങ് ഡോ: വിനീഷ് ആരാധ്യ ഉത്ഘാടനം ചെയ്തു.

## Article Content

കൊയിലാണ്ടി: ഡിഫെന്‍സ് സൊസൈറ്റി കാലിക്കറ്റ് ന്റെ 2ആം കുടുംബ സംഗമം പൂക്കാട് കലാലയത്തില്‍ വെച്ച് നടത്തി .ഡിഫെന്‍സ് സൊസൈറ്റി കാലിക്കറ്റ് ന്റെ പ്രസിഡന്റ് സുരേഷ് കുമാര്‍ അധ്യക്ഷ്യം വഹിച്ച ചടങ്ങ് ഡോ: വിനീഷ് ആരാധ്യ ഉത്ഘാടനം ചെയ്തു.

ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സതി കിഴക്കയില്‍ മുഖ്യാതിഥി ആയി. വാര്‍ഡ് മെമ്പര്‍, കെ. സുധ, പൂക്കാട് കലാലയം സെക്രട്ടറി സുനില്‍കുമാര്‍, പ്രസിഡന്റ് രാഘവന്‍, ഉസ്മാന്‍, ബിജിത്ത് ബാല(സിനിമ സംവിധായകന്‍ ) എന്നിവര്‍ സംസാരിച്ചു.

സെക്രട്ടറി പ്രദീപ് കുമാര്‍ സ്വാഗതവും രഘുനാഥ് നന്ദിയും പറഞ്ഞു. കുടുംബാംഗങ്ങളുടെ കലാപരിപാടിയും അരങ്ങേരി ഷാജി വൃന്ദാവന്‍, പ്രമോദ് പൂക്കാട്, പ്രമോദ് അയനിക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/172370/a-family-reunion-was-held)