---
title: "പയറ്റുവളപ്പില്‍ ഏകതാ റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷം"
english_title: "Ekta Residence Association Anniversary Celebration at Payatuvalak"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/172360/ekta-residence-association-anniversary-celebration-at-payatuvalak"
published_at: "2023-12-26T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a9d1647489_ATTACH__EEKATHA.jpg"
keywords: []
---

# പയറ്റുവളപ്പില്‍ ഏകതാ റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷം

> **Lead Summary:** കൊയിലാണ്ടി:. പയറ്റുവളപ്പില്‍ ഏകതാ റസിഡന്‍സ് അസോസിയേഷന്‍ 7-ാം വാര്‍ഷികാഘോഷ പരിപാടികള്‍ കാനത്തില്‍ ജമീല എംഎല്‍എ ഉല്‍ഘാടനം ചെയ്തു.

## Article Content

കൊയിലാണ്ടി:. പയറ്റുവളപ്പില്‍ ഏകതാ റസിഡന്‍സ് അസോസിയേഷന്‍ 7-ാം വാര്‍ഷികാഘോഷ പരിപാടികള്‍ കാനത്തില്‍ ജമീല എംഎല്‍എ ഉല്‍ഘാടനം ചെയ്തു.

ഇപ്പോഴത്തെ കലുഷിതമായ ജീവിത സാഹചര്യങ്ങളില്‍കുടുംബങ്ങളെ ഏകതയോടെ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അവര്‍ പറഞ്ഞു.നാടക സംവിധായകനും,ഗാനരചയിതാവുമായ ശിവദാസ് പൊയില്‍ക്കാവ് മുഖ്യാതിഥിയായി. 

ഗിരീഷ് കുമാര്‍ ജാവില്ല അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം സൗത്ത് എല്‍.പി.സ്‌കൂളിന് അസോസിയേഷന്‍ നല്‍കുന്ന പ്രത്യേക സമ്മാനം സ്‌കൂള്‍, എച്ച്എം.ബീന, എംഎല്‍എ യില്‍ നിന്നും ഏറ്റുവാങ്ങി.

മനോജ്പയറ്റുവളപ്പില്‍, കേളോത്ത് ശിവദാസ്, പി.കെ.ശശീന്ദ്രന്‍, ടി.ടി. ശ്രീധരന്‍, പി.പി. സുധീര്‍, വി.മുരളീകൃഷ്ണന്‍, ബിജിനി ബാല്‍, പി.വി.രാജേഷ്, ഇ.കെ.രാജന്‍, ഷെല്‍ന, രാജു തട്ടാരി എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. വിവിധ മല്‍സരങ്ങളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ ശിവദാസ് പൊയില്‍ക്കാവ് സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/172360/ekta-residence-association-anniversary-celebration-at-payatuvalak)