---
title: "നേത്ര പരിശോധനയും തിമിര നിര്‍ണയ ക്യാമ്പും നടത്തി"
english_title: "Conducted eye examination and cataract screening camp"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/172197/conducted-eye-examination-and-cataract-screening-camp"
published_at: "2023-12-25T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6589b5d8d7865_attach_purakkad_3.jpg"
keywords: []
---

# നേത്ര പരിശോധനയും തിമിര നിര്‍ണയ ക്യാമ്പും നടത്തി

> **Lead Summary:**  നന്തി ബസാര്‍: പുറക്കാട് ആശ്രയ പുറക്കാടിന്റെയും കൊയിലാണ്ടി വിട്രസറ്റ് കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തില്‍ നേത്ര പരിശോധനയും തിമിര നിര്‍ണയ ക്യാമ്പും നടത്തി.

## Article Content

 നന്തി ബസാര്‍: പുറക്കാട് ആശ്രയ പുറക്കാടിന്റെയും കൊയിലാണ്ടി വിട്രസറ്റ് കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തില്‍ നേത്ര പരിശോധനയും തിമിര നിര്‍ണയ ക്യാമ്പും നടത്തി.

രഞ്ജിത് കല്ലാട്ട് ഉദ്ഘാടനം ചെയ്തു. ആതുര ശുശ്രൂഷാ രംഗത്ത് വര്‍ഷങ്ങളായി ഗ്രാമീണ മേഖലയില്‍ സേവനം ചെയ്യുന്ന ആശ്രയ ഫ്രീ ക്ലിനിക്കുമായി സഹകരിച്ചു വരുന്ന ഡോ: കെ.വി. സതീഷ്, ഡോ: രാജന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ഡോ: തീര്‍ത്ഥ, ഹാദിയ ഖദീജ, റംഷാന, അദീല , അഫീഫ , ആര്‍ദ്ര , അശ്വതി , അജ്മല്‍ എന്നിവരെ അനുമോദിച്ചു.

രവി നവരാഗ്, ഡോ. അനൂപ്, വിബിത ബൈജു , ആര്‍.ടി ജാഫര്‍ , രാഘവന്‍ മാണിക്യം, പ്രഭാകരന്‍ ശ്രീലക്ഷ്മി, കരീം വടക്കയില്‍ , പ്രമീള പുല്ലൂര്‍ മഠത്തില്‍, ശാന്ത മുല്ലപ്പള്ളി, മോഹനന്‍ എ.പി. ശ്രുതി സന്ദീപ്, സിന്‍സി ,സി.പി. പ്രമോദ് , ഹാഷിറ നൗഫല്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/172197/conducted-eye-examination-and-cataract-screening-camp)