---
title: "സ്‌നേഹാദരം നല്‍കി "
english_title: "Respected"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/172115/respected"
published_at: "2023-12-25T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65895d5718b75_ATTACH_mathaprabhashanam.jpg"
keywords: []
---

# സ്‌നേഹാദരം നല്‍കി 

> **Lead Summary:**  നടുവണ്ണൂര്‍:പാണ്ടിപ്പള്ളി പുനര്‍ നിര്‍മാണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മതപ്രഭാഷണ വേദിയില്‍ സംഘാടകസമിതിയുടെ സ്‌നേഹാദരം നാസര്‍ എടച്ചേരിക്ക് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി. പി.കെ.കെ.ബാവയുടെ സാന്നിധ്യത്തില്‍ സമര്‍പ്പിച്ചു.

## Article Content

 നടുവണ്ണൂര്‍:പാണ്ടിപ്പള്ളി പുനര്‍ നിര്‍മാണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മതപ്രഭാഷണ വേദിയില്‍ സംഘാടകസമിതിയുടെ സ്‌നേഹാദരം നാസര്‍ എടച്ചേരിക്ക് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി. പി.കെ.കെ.ബാവയുടെ സാന്നിധ്യത്തില്‍ സമര്‍പ്പിച്ചു.

പി. ഇമ്പിച്ചി മമ്മു വെള്ളിയൂര്‍ അധ്യക്ഷനായി. വിദ്യാഭ്യാസപദ്ധതി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പ്രഖ്യാപനം നടത്തി.

അന്‍വര്‍ മുഹിയുദ്ധീന്‍ ആലുവ മത പ്രഭാഷണം നടത്തി. മജീദ് സഖാഫി കോട്ടൂര്‍, പി.ടി. അന്‍വര്‍, സംസാരിച്ചു.

24 ന് മുഹമ്മദ് നൂറുദ്ധീന്‍ ഹൈതമി കാപ്പാട് ഖാസി ഉദ്ഘാടനം ചെയ്തു. അവറാന്‍ കുട്ടി പിലാച്ചേരി അധ്യക്ഷനായി. ഇബ്രാഹീം ഖലീല്‍ ഹുദവി കാസര്‍ഗോഡ് മത പ്രഭാഷണം നടത്തി. പി.കാസിം, സി.ഇമ്പിച്ചി മൊയ്തി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/172115/respected)