---
title: "കോതമംഗലം, രശ്മിയില്‍, കെ.കെ.നാരായണന്‍ നായര്‍ അന്തരിച്ചു"
english_title: " Kothamangalam,Rashmiyil, KK Narayanan Nair passed away "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/171848/kothamangalamrashmiyil-kk-narayanan-nair-passed-away"
published_at: "2023-12-24T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6587d9ca39d91_ATTACH__NARAYANAN_NAIR.jpg"
keywords: []
---

# കോതമംഗലം, രശ്മിയില്‍, കെ.കെ.നാരായണന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി: കോതമംഗലം, രശ്മിയില്‍, കെ.കെ.നാരായണന്‍ നായര്‍ അന്തരിച്ചു. ഭാര്യ: രാധ അമ്മ.

## Article Content

കൊയിലാണ്ടി: കോതമംഗലം, രശ്മിയില്‍, കെ.കെ.നാരായണന്‍ നായര്‍ അന്തരിച്ചു. ഭാര്യ: രാധ അമ്മ.

പൊയില്‍കാവ് ഹൈസ്‌കൂള്‍ റിട്ട. ഹെഡ് മാസ്റ്റര്‍, കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട്, രണ്ടു തവണ കൊയിലാണ്ടി പഞ്ചായത്ത് മെമ്പര്‍ ,പ്രസിഡണ്ട് പന്തലായനി മില്‍ക്ക് സൊസൈറ്റി, പ്രസിഡണ്ട് കൊയിലാണ്ടി ലാബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി, പ്രസിഡണ്ട് കൊയിലാണ്ടി സിറ്റിസണ്‍സ് കൗണ്‍സില്‍, കൊയിലാണ്ടി താലൂക്ക് സാക്ഷരതാ മിഷന്‍ പ്രാജക്ട് ഓഫീസര്‍ , പ്രസിഡണ്ട് കോതമംഗലം മഹാവിഷ്ണു ക്ഷേത്ര കുളം നിര്‍മ്മാണമ്മിറ്റി പ്രസിഡണ്ട്, കോതമംഗലം പവ്വര്‍ പ്യൂപ്പിള്‍ സൊസൈറ്റി സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ചു.

സഹോദരങ്ങള്‍: കാര്‍ത്ത്യായനി അമ്മ, കെ.കെ.ദാമോദരന്‍ (റിട്ട. സെക്ഷന്‍ ഓഫീസര്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലാ), പരേതനായ പുത്തന്‍ വളപ്പില്‍ പത്മനാഭന്‍ നായര്‍.

സംസ്‌കാരം വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പില്‍

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/171848/kothamangalamrashmiyil-kk-narayanan-nair-passed-away)