---
title: " ചരക്ക് ലോറിയുടെ ടയറിനു തീപിടിച്ചു"
english_title: "The cargo lorry's tire caught fire"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/171835/the-cargo-lorrys-tire-caught-fire"
published_at: "2023-12-24T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6587cdeb66d3c_ATTACH__lorry.jpg"
keywords: []
---

#  ചരക്ക് ലോറിയുടെ ടയറിനു തീപിടിച്ചു

> **Lead Summary:** കൊയിലാണ്ടി: ഓടിക്കൊണ്ടിരിക്കുന്ന ചരക്ക് ലോറിയുടെ ടയറിനു തീപിടിച്ചു. ഇന്നലെ രാത്രി പത്തരയോടെ കൂടിയാണ് കൊയിലാണ്ടി ടൗണില്‍ എത്തിയപ്പോള്‍ കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയുടെ ടയറിന് തീ പിടിച്ചതായി കണ്ടത്.

## Article Content

കൊയിലാണ്ടി: ഓടിക്കൊണ്ടിരിക്കുന്ന ചരക്ക് ലോറിയുടെ ടയറിനു തീപിടിച്ചു. ഇന്നലെ രാത്രി പത്തരയോടെ കൂടിയാണ് കൊയിലാണ്ടി ടൗണില്‍ എത്തിയപ്പോള്‍ കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയുടെ ടയറിന് തീ പിടിച്ചതായി കണ്ടത്.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തി കൊയിലാണ്ടി ബസ്റ്റാന്‍ഡ് മുന്‍പില്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ടയറില്‍ പിടിച്ച തീ അണക്കുകയും ചെയ്തു. ടയറുകള്‍ തമ്മിലുള്ള ഘര്‍ഷണം മൂലം തീ പിടിച്ചതാണെന്ന് അനുമാനിക്കുന്നു.

പ്ലാസ്റ്റിക് കയറ്റി ഗുജറാത്തിലേക്ക് പോകുന്ന ലോറിയാണിത്. ഗ്രേഡ് ASTO  മാരായ കെ. പ്രദീപ്, എം. മജീദ്  എന്നിവരുടെ നേതൃത്വത്തില്‍ FRO  മാരായ  ബി. ഹേമന്ത്, ജിനീഷ്‌കുമാര്‍, ഇ. എം. നിധി പ്രസാദ് , എന്‍.പി.അനൂപ് , വിഷ്ണു, പി. കെ.സജിത്ത് , കെ.പി.റഷീദ് ,ഹോംഗാര്‍ഡ് രാജീവ്, കെ. പി. രാജേഷ്  എന്നിവര്‍ തീയണക്കുന്നതില്‍ ഏര്‍പ്പെട്ടു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/171835/the-cargo-lorrys-tire-caught-fire)