---
title: "കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവം കൊടിയേറി "
english_title: "The Kanjilassery Sri Krishna Temple Festival was flagged off"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/171756/the-kanjilassery-sri-krishna-temple-festival-was-flagged-off"
published_at: "2023-12-23T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65871cd15454a_ATTACH__UTHSAVAM.jpg"
keywords: []
---

# കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവം കൊടിയേറി 

> **Lead Summary:** കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് വെളളിയാഴ്ച രാത്രി കൊടിയേറി.

## Article Content

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് വെളളിയാഴ്ച രാത്രി കൊടിയേറി.

തന്ത്രി തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി പുതുക്കുടി ഇല്ലം ശങ്കരന്‍ നമ്പൂതിരി നേതൃത്വം വഹിച്ചു.

തുടര്‍ന്ന്  ഭക്തി ഗാനമേള നടന്നു. 23 ന് രാത്രി അയ്യപ്പന് കോമരത്തോടുകൂടിയ വിളക്ക്, 24 ന് വൈകീട്ട് നൃത്തസന്ധ്യ, 25 ന് രാത്രി സ്റ്റേജ് ഷോ, 26 ന് വൈകീട്ട് വി.കെ.സുരേഷ് ബാബുവിന്റെ പ്രഭാഷണം, 27 ന് കുളിച്ചാറാട്ട്, മടക്ക എഴുന്നള്ളിപ്പ് എന്നിവ നടക്കും.

കൊടിയിറക്കലിന് ശേഷം ആറാട്ടു സദ്യ നടക്കും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/171756/the-kanjilassery-sri-krishna-temple-festival-was-flagged-off)