---
title: "സഹവാസക്യാമ്പിന് തുടക്കം"
english_title: "The cohabitation camp has started"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/171471/the-cohabitation-camp-has-started"
published_at: "2023-12-22T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585b83b0074c_attach_kavunthara.jpg"
keywords: []
---

# സഹവാസക്യാമ്പിന് തുടക്കം

> **Lead Summary:**  നടുവണ്ണൂര്‍: കാവുന്തറ എ.യു.പി സ്‌കൂള്‍ അവധിക്കാല ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി.

## Article Content

 നടുവണ്ണൂര്‍: കാവുന്തറ എ.യു.പി സ്‌കൂള്‍ അവധിക്കാല ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി.

രണ്ട് ദിവസങ്ങളിലായി നാടന്‍ പാട്ട്, നാടക കളരി, വ്യക്തിത്വ വികസന ക്ലാസ്സ്, കഥ, കടങ്കഥ,കവിത തുടങ്ങിയ വിഷയങ്ങളില്‍ ഭാസ്‌കരന്‍ കോട്ടക്കല്‍, കണാരന്‍ മാസ്റ്റര്‍, ശരത്ത് തുടങ്ങിയവര്‍ ക്ലാസുകള്‍ നടത്തും.

ബാലുശ്ശേരി ബി പി സി.കെ.മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് കെ.ടി.കെ.റഷീദ് അധ്യക്ഷനായി. എം.ഉണ്ണി നായര്‍ , കെ.കെ.പ്രസീത, എം.സജു , കെ.ഷിഫ്‌ന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/171471/the-cohabitation-camp-has-started)