---
title: "വിദ്യാര്‍ത്ഥികള്‍ തണല്‍ സന്ദര്‍ശിച്ചു"
english_title: "Students visited Thanal"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/171405/students-visited-thanal"
published_at: "2023-12-22T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658671afd008b_ATTACH__copy_thanal_1.jpg"
keywords: []
---

# വിദ്യാര്‍ത്ഥികള്‍ തണല്‍ സന്ദര്‍ശിച്ചു

> **Lead Summary:** നന്തി ബസാര്‍:- പുറക്കാട് അല്‍നൂര്‍ പബ്ലിക് സ്‌കൂളിലെ 3,4 ക്ലാസ്സിലെ വിദ്യാര്‍ഥികള്‍, ജീവിതസായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോയ, നിരാലംബരും രോഗികളുമായ 300 ഓളം പേര്‍ക്ക് തണലേകുന്ന എടച്ചേരിയിലുള്ള തണല്‍ വീട് സന്ദര്‍ശിച്ചു.

## Article Content

നന്തി ബസാര്‍:- പുറക്കാട് അല്‍നൂര്‍ പബ്ലിക് സ്‌കൂളിലെ 3,4 ക്ലാസ്സിലെ വിദ്യാര്‍ഥികള്‍, ജീവിതസായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോയ, നിരാലംബരും രോഗികളുമായ 300 ഓളം പേര്‍ക്ക് തണലേകുന്ന എടച്ചേരിയിലുള്ള തണല്‍ വീട് സന്ദര്‍ശിച്ചു.

30 പേര്‍ അടങ്ങുന്ന സംഘമാണ് എടച്ചേരി തണലിലെ അന്തേവാസികള്‍ക്ക് കൈ നിറയെ സമ്മാനങ്ങളുമായി എത്തിയത്.

രാവിലെ മുതല്‍ വൈകുന്നേരം വരെ കുട്ടികള്‍ അവരോടൊപ്പം കഥകള്‍ പറഞ്ഞും പട്ടുപാടിയും സമയം ചിലവഴിച്ചു.രക്ഷിതാക്കളെ വഴിയില്‍ തള്ളുന്ന ഇക്കാലത്ത് അതിനെതിരായ ഉപദേശങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് തണലിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചും തണല്‍ പ്രവര്‍ത്തകര്‍ ഒപ്പംനിന്നു.

വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച പണം ഉപയോഗിച്ച് വാങ്ങിയ വീല്‍ചെയര്‍,വാക്കര്‍, സ്റ്റെതസ്‌കോപ്പ്, എയര്‍ബാഗ് എന്നിവ കുട്ടികള്‍ തണലിനു കൈമാറി.

വിസ്ഡം ജം ഹണ്ട് - സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ ഭാഗമായി നടത്തിയ ഈ യാത്രക്ക് അധ്യാപികമാരായ ധന്യ, സജിന എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/171405/students-visited-thanal)