---
title: "പയ്യോളി: തിക്കോടിയന്‍ സ്മാരക ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മോഡല്‍ സ്‌കൂള്‍ പദ്ധതി ഉദ്ഘാടനവും പുതിയ കെട്ടിടം പ്രവൃത്തി ഉദ്ഘാടനവും "
english_title: "Payyoli: Thikodian Memorial Govt: Vocational Higher Secondary School Inauguration of Model School Project and Inauguration of New Building Work"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/171316/payyoli-thikodian-memorial-govt-vocational-higher-secondary-school-inauguration-of-model-school-project-and-inauguration-of-new-building-work"
published_at: "2023-12-22T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658537222ce49_payyoly_high_school.jpg"
keywords: []
---

# പയ്യോളി: തിക്കോടിയന്‍ സ്മാരക ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മോഡല്‍ സ്‌കൂള്‍ പദ്ധതി ഉദ്ഘാടനവും പുതിയ കെട്ടിടം പ്രവൃത്തി ഉദ്ഘാടനവും 

> **Lead Summary:** പയ്യോളി: തിക്കോടിയന്‍ സ്മാരക ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മോഡല്‍ സ്‌കൂള്‍ പദ്ധതി ഉദ്ഘാടനവും പുതിയ കെട്ടിടം പ്രവൃത്തി ഉദ്ഘാടനവുംഇന്ന്.

## Article Content

പയ്യോളി: തിക്കോടിയന്‍ സ്മാരക ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മോഡല്‍ സ്‌കൂള്‍ പദ്ധതി ഉദ്ഘാടനവും പുതിയ കെട്ടിടം പ്രവൃത്തി ഉദ്ഘാടനവുംഇന്ന്.

  ഒരു കോടി രൂപ ഉപയോഗിച്ച് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മോഡല്‍ സ്‌കൂള്‍ പ്രവര്‍ത്തന പദ്ധതി ഉദ്ഘാടനവും ഇന്ന് കെട്ടിട ശിലാസ്ഥാപനം കാനത്തില്‍ ജമീല എം.എല്‍ എ യും മോഡല്‍ സ്‌കൂള്‍ പ്രവര്‍ത്തന പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം വി പി ദുല്‍ഖിഫിലും നിര്‍വഹിക്കും.

തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ചടങ്ങില്‍ അധ്യക്ഷത വഹിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്‍ അഭിമാനകരമാം മികവുകളും മുന്നേറ്റങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്യുന്ന രീതിയില്‍ മറ്റു വിദ്യാലയങ്ങള്‍ക്ക് എല്ലാം മാതൃകയായി മികവുകളുള്ള ഒരു വിദ്യാലയം ചൂണ്ടിക്കാട്ടാന്‍ ഇപ്പോഴും കഴിയുന്നില്ല എന്ന യാഥാര്‍ഥ്യത്തില്‍ നിന്നാണ് Model school എന്നൊരു project  ഗവ:  മുന്നോട്ട് വെക്കുന്നത്.

കേരളത്തിലെ14ജില്ലകളില്‍ നിന്നായി 14 വിദ്യാലയങ്ങളെയാണ് ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. മികവുകളുടെ കേന്ദ്രമായ നമ്മുടെ തിക്കോടിയന്‍ സ്മാരക ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആണ് ഇത്തരത്തില്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയം.

14 മേഖലകളുടെ വികസനത്തിന്നായി പതിമൂന്നേ മുക്കാല്‍ ലക്ഷം രൂപയാണ് ആദ്യഘട്ടത്തില്‍ വിദ്യാലയത്തിന് അനുവദിക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് സന്നദ്ധ സംഘങ്ങളുടെയും സഹായത്തോടെ കൂടുതല്‍ ഫണ്ട് കണ്ടെത്തി അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കും വിധം മാതൃകാവിദ്യാലയമാക്കി മാറ്റാനാണ് മോഡല്‍ സ്‌കൂള്‍ പദ്ധതി വിഭാവനം ചെയ്യുന്നത്.

ഈ പദ്ധതി പത്രസമ്മേളനത്തില്‍ പിടിഎ പ്രസിഡണ്ട, സബീഷ് കുന്നങ്ങോത്ത്, വൈസ് പ്രസിഡണ്ട് മൊയ്തീന്‍ പെരിങ്ങാട,് പ്രിന്‍സിപ്പല്‍ മോഹനന്‍ പാഞ്ചേരി. സുമേഷ്, എം.അനിത, യു.കെ റസാക്ക് കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/171316/payyoli-thikodian-memorial-govt-vocational-higher-secondary-school-inauguration-of-model-school-project-and-inauguration-of-new-building-work)