---
title: "പുതിയകാവില്‍ ക്ഷേത്രത്തില്‍  ഭാഗവത സപ്താഹയജ്ഞം "
english_title: "Bhagavata Saptahayajna at Puthikavil Temple"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/171122/bhagavata-saptahayajna-at-puthikavil-temple"
published_at: "2023-12-21T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658430908c881_ATTACH__bhagavatham.jpg"
keywords: []
---

# പുതിയകാവില്‍ ക്ഷേത്രത്തില്‍  ഭാഗവത സപ്താഹയജ്ഞം 

> **Lead Summary:** കൊയിലാണ്ടി: കുറുവങ്ങാട് പുതിയകാവില്‍ ക്ഷേത്രത്തിലെ നാലാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 31 മുതല്‍ ജനുവരി 7വരെ നടക്കും.

## Article Content

കൊയിലാണ്ടി: കുറുവങ്ങാട് പുതിയകാവില്‍ ക്ഷേത്രത്തിലെ നാലാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 31 മുതല്‍ ജനുവരി 7വരെ നടക്കും.

ലോകാരാധ്യസ്വാമി ഉദിത് ചൈതന്യയാണ് യജ്ഞാചാര്യന്‍.

ഇതിന്റെ ഭാഗമായി വിമുക്ത സൈനിക നീതി പാലക സംഗമം, കര്‍ഷക, തൊഴിലാളി സംഗമം, മാത്യ സംഗമം, ദൃശ്യാവിഷ്‌ക്കാരം, ഉറിയടി, സ്വയംവര ഘോഷയാത്ര, തിരുവാതിരക്കളി, യുവജന വിദ്യാര്‍ത്ഥി സംഗമം തുടങ്ങിയവ വിവിധ ദിവസങ്ങളില്‍ നടക്കും.

സംഘാടക സമിതിചെയര്‍മാന്‍ രമ്യ മനോജ്, ജനറല്‍ കണ്‍വീനര്‍ വി.എം ഉണ്ണി, സുമേഷ് പുതിയകാവില്‍, എ.കെ. രാജേഷ്, പ്രമീള അനില്‍കുമാര്‍, കെ.കെ. ശ്രീജ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/171122/bhagavata-saptahayajna-at-puthikavil-temple)