---
title: "തിക്കോടി,  പുറക്കാട് വീടിനു നേരെ ബോംബേറ്"
english_title: "Thikodi, Purakkad  Bomb attack on  house"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/171059/thikodi-purakkad-bomb-attack-on-house"
published_at: "2023-12-21T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583fa94819ff_ATTACH__bomb.jpg"
keywords: []
---

# തിക്കോടി,  പുറക്കാട് വീടിനു നേരെ ബോംബേറ്

> **Lead Summary:** **തിക്കോടി**: പുറക്കാട് വീടിനു നേരെ ബോംബേ**റ്. എടവനക്കണ്ടി ഹദ്യ'യില്‍ ഇ.കെ.അബൂബക്കര്‍ ഹാജിയുടെ വിടിനോട് ചേര്‍ന്ന ഔട്ട് ഹൗസിനു **നേരെയാണ് ബോംബ് എറിഞ്ഞത്.

## Article Content

**തിക്കോടി**: പുറക്കാട് വീടിനു നേരെ ബോംബേ**റ്. എടവനക്കണ്ടി ഹദ്യ'യില്‍ ഇ.കെ.അബൂബക്കര്‍ ഹാജിയുടെ വിടിനോട് ചേര്‍ന്ന ഔട്ട് ഹൗസിനു **നേരെയാണ് ബോംബ് എറിഞ്ഞത്.

സ്‌ഫോടനത്തില്‍ ജനല്‍ ഗ്ലാസ് തകര്‍ന്നു. ചുവരിന് വിള്ളല്‍ വീണു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം. സംഭവ സമയം മകന്റെ ഭാര്യയും മക്കളുമാണ് അകത്തുണ്ടായിരുന്നത്. ഞെട്ടി ഉണര്‍ന്ന ഇവര്‍ ബൈക്ക് ഓടിച്ചു പോകുന്ന ശബ്ദം കേട്ടതായി പറയുന്നു.

വിവിധ പള്ളികളുടെ ഖാസിയാണ് അബുബക്കര്‍ ഹാജി.

എസ്‌ഐ വി.അനീഷിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി പൊലീസും ബോംബ് - ഡോഗ് സ്‌ക്വാഡുകളും ഫൊറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.

രണ്ടാഴ്ച മുന്‍പ് വീടിന്റെ മുന്‍വശത്ത് സ്‌ഫോടക വസ്തു എറിഞ്ഞിരുന്നു. അന്ന് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/171059/thikodi-purakkad-bomb-attack-on-house)