---
title: " ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് "
english_title: "Police Station March under the leadership of Block Congress Committee"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/170896/police-station-march-under-the-leadership-of-block-congress-committee"
published_at: "2023-12-20T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583136e813db_0000_ATTACH__copy_march.jpg"
keywords: []
---

#  ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് 

> **Lead Summary:** കൊയിലാണ്ടി: യുത്ത് കോണ്‍ഗ്രസ് കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ സംസ്ഥാനത്ത് പോലീസ്-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തുന്നതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി.

## Article Content

കൊയിലാണ്ടി: യുത്ത് കോണ്‍ഗ്രസ് കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ സംസ്ഥാനത്ത് പോലീസ്-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തുന്നതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി.

കെപിസിസി ആഹ്വാനപ്രകാരം സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലേക്കും നടത്തുന്ന മാര്‍ച്ചിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയത്.

കെ.പി.സി.സി അംഗം പി. രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മൂരളീധരന്‍ തോറോത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി ജനറല്‍ സെക്കട്ടറിമാരായ രാജേഷ് കീഴരിയൂര്‍, വി.പി.ഭാസ്‌കരന്‍ ,കെ.വിജയന്‍, യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് തന്‍ഹീര്‍ കൊല്ലം, വി.ടി സുരേന്ദ്രന്‍, കണ്ണന്‍ ഞ്ചേരി വിജയന്‍, മാടഞ്ചേരി സത്യനാഥന്‍, വി.കെ ശോഭന, ഏ.കെ ജാനിബ്, ജെറില്‍ ബോസ്, ഷാജി തോട്ടോളി, അന്‍സാര്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു.

ഭാസ്‌കരന്‍ നടേരി, മനോജ് പയറ്റുവളപ്പില്‍.കെ വി റീന, സി. ഗോപിനാഥ്, സി.പി.മോഹനന്‍, പി.പവിത്രന്‍ , പറമ്പത്ത് ദാസന്‍, ഷബീര്‍ എളവനക്കണ്ടി, മനോജ് കാപ്പാട്, വി.പി പ്രമോദ്, സി.കെ അരുണ്‍, ശ്രീജാറാണി, കെ.എം സുമതി, തങ്കമണി, ചൈത്രം, പി.പി നാണി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/170896/police-station-march-under-the-leadership-of-block-congress-committee)